തോമസ് പറയംകാലായിൽ (65) ലോസ് ആഞ്ചലസിൽ നിര്യാതനായി. ഭാര്യ:ഫെമിയ (ചാഴികാട്ട് വാഴയിൽ). മക്കൾ: സുനിൽ,സ്റ്റാൻലി, സ്റ്റീവൻ. സംസ്ക്കാരശുശ്രൂഷകൾ പിന്നിട്. 1983 ൽ നീണ്ടൂരു നിന്നും കാലിഫോർണിയായിലെ ലോസ് ആഞ്ചലസിൽ എത്തിയ തോമസ് സഭാ-സാമുഭായീക-സാംസ്ക്കാരിക മേഖലകളിലെല്ലാം ഒരു നിറ സാന്നിദ്ധ്യം ആയിരുന്നു. 2001-ൽ ലോസ് ആഞ്ചലസിൽ സെ. പയസ് ടെൻത് ക്നാനായ മിഷൻ സ്ഥാപിതമായപ്പോൾ മുതൽ മിഷന്റെ പ്രവർത്തനങ്ങളിലും ക്നാനായ അസോസിയേഷനിലും നേതൃനിരയിൽ നിന്ന് സജീവമായി പ്രവർത്തിച്ചു. ക്നാനായ മിഷന് സെറിറ്റോസ് കേന്ദ്രമാക്കി ദിവ്യബലിയർപ്പണത്തിന് സൗകര്യം ഒരുക്കുകയും പിന്നിട് 2010-ൽ മോന്ത ബെല്ലോയിൽ പള്ളി വാങ്ങുന്നതിനും അതിന്റെ നേതൃത്വ നിരയിൽ വിവിധ ശുശൂഷകളിൽ തോമ്മച്ചൻ സജീവമായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഉറച്ച ദൈവവിശ്വാസിയായും സഭാ-സാമുദായിക- സാമൂഹ്യപ്രവർത്തനങ്ങളിൽ പക്വമതിയായും മറ്റുള്ളവരുടെ വളർച്ചക്ക് മാഗ്ഗനിർദ്ദേശകനായും നല്ലൊരു മനുഷ്യസ്നേഹിയായും അനുകരണീയമായ ഒരു ജീവിതമായിരുന്നു തൊമ്മച്ചന്റേത്. പരേതന്റെ ആത്മാവിന് നിത്യശാന്തി പ്രാർത്ഥിക്കുകയും കൂട്ടുംബാഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. |
Obituary >