ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ഇടവകാംഗമായ, മറ്റക്കര മണ്ണൂപ്പളളി പുതുമായില്‍ സാനുവിന്റെ ഭാര്യ എല്‍സി (54) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9:30ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ മേരിഹില്‍ സെമിത്തേരിയില്‍. പരേത പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ്. സാമുവല്‍ ഏക മകനാണ്. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തംകുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്. പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 5:00 മണി മുതൽ 8:30 മണി വരെ മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. |
Obituary >