കൂടല്ലൂർ ഇടവകാംഗമായ അദ്ദേഹം 1930 ഓഗസ്റ്റ് പതിനാലാം തീയതി ആണ് ജനിച്ചത്. 1956 മാർച്ച് മാസം പത്താം തീയതി വൈദികനായി അഭിഷിക്തനായ അദ്ദേഹം സെൻറ് ജോസഫ് സെമിനാരി ആലുവയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത് . പിന്നീട് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസോഫ്‍യിൽ ഡോക്ടറേറ്റും അമേരിക്കയിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി . അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സ്തുത്യർഹമായ സേവനത്തിനു ശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാര ശുശ്രുഷ സെപ്റ്റംബർ 14 ശനി 7:30am: ഒപ്പീസ് കിടങ്ങൂർ ഹോസ്പിറ്റൽ 10:30am: കൂടല്ലൂർ ഭവനത്തിൽ . 2:30pm : സമാപന ശുശ്രുഷ കൂടല്ലൂർ സെന്റ് .മേരിസ് പള്ളിയിൽ, അഭി. മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ |
Obituary >