ഷിക്കാഗോ: കുമരകം കൊടുവത്ര പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) നിര്യാതയായി. പരേത കോട്ടയം നട്ടാശ്ശേരി പുല്ലുകാട്ട് കുടുംബാംഗമാണ്. മക്കള്‍: ഡോ. കെ.എല്‍. ജയിംസ് (കെൻ്റെക്കി), റോസമ്മ ജോയി ഒറവണക്കളം (ഷിക്കാഗോ), ജോൺ കൊടുവത്ര (ഷിക്കാഗോ), ബേബി കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്‌സാണ്ടര്‍ (ഷിക്കാഗോ), ബിന്ദു കുര്യന്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: സൂസി എരുമത്താനം (കെൻ്റെക്കി), ജോയി ഒറവനക്കളം (ഷിക്കാഗോ), മേരിക്കുട്ടി അപ്പോഴിപ്പറമ്പില്‍ (ഷിക്കാഗോ), മിനി ഒള്ളശ്ശയില്‍ (ഷിക്കാഗോ), ജിജി ഇലയ്ക്കാട്ട് (ഷിക്കാഗോ), അലക്‌സ് കൊല്ലപ്പള്ളില്‍ (ഷിക്കാഗോ), കുര്യന്‍ മംഗലപ്പള്ളില്‍ (ഹൂസ്റ്റണ്‍). സെപ്റ്റംബര്‍ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഹിൽസൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. |
Obituary >