Obituary‎ > ‎

ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പിൽ നിര്യാതയായി

posted Sep 17, 2018, 8:20 AM by News Editor   [ updated Sep 18, 2018, 3:40 PM ]
ഷിക്കാഗോ: കല്ലറ മഠത്തിപ്പറമ്പിൽ പരേതനായ പുന്നൂസ് ഫിലിപ്പിന്റെ ഭാര്യ, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗമായ, ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പിൽ (78) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10:00ന് സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ  മേരിഹില്‍ സെമിത്തേരിയില്‍. പരേത നീണ്ടൂർ പ്രാലേൽ കുടുംബാംഗമാണ്. 

മക്കള്‍: നിയമ്മ & അലക്സ് വട്ടക്കളം, സാബു & ഷില്ലി (കടവിൽ), സുജ & ജോപ്പൻ മാറനാട്ട്, സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി തേക്കുംകാട്ടിൽ.
സഹോദരങ്ങൾ: സി. മാഗി SVM, പരേതനായ ജോൺ പ്രാലേൽ, മേരി തോമസ് പ്രാലേൽ. ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളി വികാരി റെവ. ഫാ. തോമസ് പ്രാലേൽ സഹോദര പുത്രനാണ്.

പൊതുദർശനം ബുധനാഴ്ച രാവിലെ 8:00 മണി മുതൽ  10:00 മണി വരെ മോർട്ടൻഗ്രോവ്  സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.