Obituary‎ > ‎

കല്ലിടാന്തിയിൽ ലൂക്കോസ് കോര നിര്യാതനായി

posted Jan 16, 2018, 11:42 PM by News Editor


ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗമായ നീണ്ടൂർ കല്ലിടാന്തിയിൽ ലൂക്കോസ് കോര (ലൂക്കാച്ചന്‍ ) (68) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം  വ്യാഴാഴ്ച രാവിലെ 9:30ന് സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ  മേരിഹില്‍ സെമിത്തേരിയില്‍.

വാകത്താനം  ചക്കുപുരയ്‌ക്കൽ  കുടുംബാഗമായ കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: അജിത്ത് ലൂക്കോസ് (കാനഡ), ആഷ് ലി, ആഷ, അഞ്ജുഷ. മരുമക്കൾ:  ലിജി, എബി ഇലക്കാട്ട്, ജിമ്മി ഞാറയ്ക്കൽ, അനൂപ് പുതുവീട്ടിൽ. സഹോദരങ്ങൾ:മേരി തോമസ് ഉള്ളാട്ടിൽ, ആലീസ്‌ അബ്രാഹം കൈതക്കാട്ടുശ്ശേരിൽ, അന്നമ്മ ലൂക്കോസ് പുതിയോടത്ത്, ഗ്രേസ് അബ്രാഹം തേനാകര,  ലൈലാമ്മ അലക്സ് കളപ്പുരയിൽ.

പൊതുദർശനം ബുധനാഴ്ച വൈകുന്നേരം 6:00 മണി മുതൽ  8:30 മണി വരെ മോർട്ടൻഗ്രോവ്  സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. പരേതൻ കേരളാ കോൺഗ്രസ്സ് (എം) നീണ്ടൂർ മണ്ഡലo മുൻ പ്രസിഡണ്ടായിരുന്നു.