ചിക്കാഗോ: കല്ലറ മഠത്തിപറമ്പിൽ സാബു (57)ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും ഇടവകയിലെ പ്രയർ ഗ്രൂപ്പ് ലീഡറും മുൻ പാരിഷ് എക്‌സിക്യുട്ടീവ് അംഗവുമായിരുന്ന ഇദ്ദേഹം ശാലോം മീഡിയ യു.എസ്.എ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഇന്ന് (ആഗസ്റ്റ് 25) വൈകിട്ട് 7.00ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ അനുസ്മരണാ ദിവ്യബലി അർപ്പിക്കപ്പെടും. ഭാര്യ: കടവിൽ കുടുംബാംഗം ഷില്ലിമോൾ. മക്കൾ: സ്റ്റേസി, ഫിൽമോൻ. സഹോദരങ്ങൾ: ആനിയമ്മ & അലക്സ് വട്ടക്കളം, സുജ & ജോപ്പൻ മാറനാട്ട്, സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി തേക്കുംകാട്ടിൽ. പൊതുദര്‍ശനം ആഗസ്റ്റ് 27 വ്യാഴാഴ്‌ച വൈകിട്ട് 5 മുതല്‍ 8:30 വരെ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തും. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 28 വെള്ളിയാഴ്‌ച രാവിലെ 9:00 ന് ആരംഭിക്കും. തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. |
Obituary >