ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗവും പാരിഷ് കൗൺസിൽ അംഗവുമായ ജെയിംസ് കോലടിയിൽ (39) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9:30ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ മേരിഹില്‍ സെമിത്തേരിയില്‍. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ട. പ്രൊഫസർ കിടങ്ങൂർ കോലടിയിൽ ജോസ് - ആലീസ് (കൂവക്കാട്ടിൽ) ദമ്പതികളുടെ പുത്രനാണ് ജെയിംസ് . ഭാര്യ സ്നേഹ പാലാ വെട്ടുകല്ലേൽ പരേതനായ ജോസ് പീറ്ററിന്റെയും റ്റെസ്സി ജോസിന്റെയും മകളാണ്. മക്കൾ അലിസിയ, ജോസഫ്, റ്റെസ്സിയ. സഹോദരങ്ങള്‍; പിങ്കി സുനില്‍ മുളവേലിപ്പുറത്ത് (പുന്നത്തുറ), പ്രീതി ഡേവിഡ് ആക്കാത്തറ (പിറവം), പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍ (കണ്ണങ്കര). പൊതുദർശനം തിങ്കളാഴ്ച (Jan 15) വൈകുന്നേരം 4:00 മണി മുതൽ 8:30 മണി വരെ മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. പരേതന്റെ ആത്മശാന്തിയ്ക്കായി ഇന്ന് (വ്യാഴം) വൈകുന്നേരം 7:00 മണിക്ക് മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. |
Obituary >