ഷിക്കാഗോ: സെപ്‌തംബർ ഒന്നാം തിയതി കൊട്ടാരക്കരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ, ഇടകരയിൽ ജോമോൻ ഫിൽസി ദമ്പതികളുടെ മകൾ ജെറീനയുടെ (4 വയസ്) സംസ്കാരം വെള്ളിയാഴ്ച ഷിക്കാഗോ മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നടത്തപ്പെടും. രാവിലെ 8:00 മണി മുതൽ വേയ്ക്ക് ഉണ്ടായിരിക്കും. 9:30 ന് ആരംഭിക്കുന്ന ദിവ്യബലിയ്ക്കും മറ്റു ശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരി ഹിൽ ക്നാനായ സെമിത്തേരിയിലായിരിക്കും മൃതസംസ്കാരം നടത്തപ്പെടുക. ജെറീനയുടെ മാതാവ് ഫിൽസി കടുത്തുരുത്തി ഞാറവേലിൽ കുടുംബാംഗമാണ്. |
Obituary >