Obituary‎ > ‎

ജെഫ്നി ചെമ്മരപ്പള്ളിയുടെ സംസ്കാരം വ്യാഴാഴ്ച (10/20/2016)

posted Oct 18, 2016, 8:59 AM by News Editor   [ updated Oct 18, 2016, 9:16 AM ]
 
ഹാർട്ട്  ഫോർഡ്: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ  മരിച്ച ജെഫ്നി ചെമ്മരപ്പള്ളിയുടെ (19) സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (ഒക്ടോബർ 20) രാവിലെ പത്തു മണിക്ക് വെസ്റ്റ് ഹാർട്ട്ഫോർഡിലെ സെന്റ് തിമത്തി കാത്തലിക്ക് ചർച്ചിൽ നടത്തും. തുടർന്ന് സാംസ്കാരം സെന്റ് ബെനഡിക്ട് സെമിത്തേരി (1 കോട്ടേജ് ഗ്രോവ് റോഡ്, ബ്ലൂംഫീൽഡ്, കണക്ടിക്കട്ട് 06002). 

പൊതുദർശനം ബുധനാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെ സെന്റ് തിമത്തി ചർച്ചിൽ (225 കിംഗ് ഫിലിപ്പ് ഡ്രൈവ്, വെസ്റ്റ് ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട് 06117) നടത്തപ്പെടും 

ശനിയാഴ്ച രാത്രി യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ട് കാമ്പസിൽ ഫയർഫോഴ്സ് വാഹനമിടിച്ച് മരിച്ച ജെഫ്നി  വെളിയനാട് ചെമ്മരപ്പള്ളി എബ്രഹാം (സിബി) ഷൈനി (കൈപ്പുഴ വാലയിൽ കുടുംബാംഗം) ദമ്പതികളുടെ  മൂന്നു മക്കളിൽ ഇളയ കുട്ടിയാണ്. കഴിഞ്ഞ വർഷമാണു ഗ്രാജ്വേറ്റ് ചെയ്ത ജെഫ്‌നി മികച്ച വിദ്യാർഥിനി ആയിരുന്നു  എന്നു ഹാൾ ഹൈസ്കൂൾ പ്രിൻസിപ്പൽ ഡാൻ സിറ്റൂൺ പറഞ്ഞു. സ്കൂളിലെ സോക്കർ ടീമിലും അത് ലറ്റിക്സിലും സ്റ്റുഡന്റ് ക്ലബിലും  കെ  ഫോർ കിഡ്സിലും സജീവമായി  പ്രവത്തി ച്ചിരുന്നു. ജോയൽ, ജെന്നിഫർ എന്നിവർ സഹോദരങ്ങളാണ്.