ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് കത്തോലിക്കാ ഇടവകാഗവും പാരിഷ് കൗൺസിൽ അംഗവും മുൻ കൈക്കാരനുമായ ജോയി ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9:30ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ മേരിഹില്‍ സെമിത്തേരിയില്‍. നീണ്ടൂർ ചെമ്മാച്ചേൽ പരേതരായ ലൂക്കോസ് - അല്ലി ദമ്പതികളുടെ പുത്രനാണ് ജോയിച്ചൻ. ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ലൂക്കസ്, ജിയോ, അല്ലി, മെറി. സഹോദരങ്ങൾ മോളി സിറിയക് കണിയാംപറമ്പിൽ (ഷിക്കാഗോ), മത്തച്ചൻ ചെമ്മാച്ചേൽ (ഷിക്കാഗോ), ബേബിച്ചൻ ചെമ്മാച്ചേൽ (നീണ്ടൂർ), ലൈലമ്മ ജോസഫ് അമാക്കിൽ (ന്യൂജേഴ്സി), സണ്ണിച്ചൻ ചെമ്മാച്ചേൽ (ഷിക്കാഗോ), ലൈബി ഫിലിപ്പ് പെരികലത്തിൽ (ഷിക്കാഗോ), തമ്പിച്ചൻ ചെമ്മാച്ചേൽ (ഷിക്കാഗോ), ലൈന ജെനിമോൻ മണലേൽ( ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ. പൊതുദര്‍ശനം ഫെബ്രുവരി 14 വ്യാഴാഴ്‌ച വൈകിട്ട് 4 മുതല്‍ 9 വരെ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തും. ശവസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി 15 വെള്ളിയാഴ്‌ച രാവിലെ 9.30 ന് ആരംഭിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. |
Obituary >