Obituary‎ > ‎

ജോസ് കുടിലിൽ ഷിക്കാഗോയിൽ നിര്യാതനായി

posted Jun 18, 2019, 9:13 PM by News Editor   [ updated Jun 18, 2019, 9:37 PM ]
ഷിക്കാഗോ: കല്ലറ പറവൻന്തുരുത്ത് കുടിലിൽ കുരുവിളയുടെയും പരേതയായ മറിയാമ്മയുടെയും മകൻ ജോസ് കുടിലിൽ (61) ചിക്കാഗോയിൽ നിര്യാതനായി.  ഭാര്യ സിസിലി പിറവം മുള്ളൻകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ കുടിലിൽ, ജസ്റ്റിൻ കുടിലിൽ.

പൊതുദർശനം ജൂൺ 19-ാം തീയതി  ബുധനാഴ്ച  വൈകുന്നേരം 4:00 മണി മുതൽ  9:00 മണി വരെ മേവുഡ് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. സംസ്ക്കാരം  വ്യാഴാഴ്ച രാവിലെ 9:30ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.

സഹോദരങ്ങൾ: മേരി എബ്രഹാം മുട്ടത്തിൽ കല്ലറ, ആനി തോമസ് കൊച്ചുപുരയ്ക്കൽ കരിങ്കുന്നം, ലീലാമ്മ ജോസ് മലയിൽ കാട്ടാമ്പാക്ക്, തോമസ് കുടിലിൽ, കുഞ്ഞുമോൾ തോമസ് അമ്പലത്തറ കിടങ്ങൂർ.