Obituary‎ > ‎

ചാക്കോ കണിയാലില്‍ ഷിക്കാഗോയിൽ നിര്യാതനായി

posted Apr 18, 2018, 7:35 AM by News Editor
ഷി
ക്കാഗോ:  കണിയാലില്‍ ചാക്കോ (85) ഷിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9:30ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയില്‍.

കൈപ്പുഴ ചാമക്കാലായില്‍ കിഴക്കേതില്‍ കുടുംബാംഗം പരേതയായ സി.ജെ അന്നമ്മയാണ് ഭാര്യമക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ടില്‍ (ഡാലസ്), ജോസ് കണിയാലി (ഷിക്കാഗോ), ജിമ്മി കണിയാലി (ഷിക്കാഗോ). മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ടില്‍ (ഡാലസ്), ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. പരേതന് ഏഴു കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 8 മണിക്ക്  മേവുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഒന്‍പത് മണിക്ക് സംസ്‌കാര ശുശ്രൂഷ. 9:30ന് ദിവ്യബലി, തുടര്‍ന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌കാരം.

പരേതൻ റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോ. സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പരേത പ്രവര്‍ത്തിച്ചിട്ടുണ്ട്.