Obituary

മേരി ജോസഫ് ഇടത്തില്‍ (88) നിര്യാതയായി.

posted Jun 24, 2020, 9:38 AM by News Editor IL

കല്ലറ: ഇടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(25.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത അയര്‍ക്കുന്നം കൊരട്ടി കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, കുര്യാച്ചന്‍, ലില്ലികുട്ടി, ജോസ്, റ്റോമി, ലിന്‍സി. മരുമക്കള്‍: പരേതനായ എബ്രഹാം ആപ്പാഞ്ചിറ, ആന്‍സി കീഴൂര്‍, ലൂക്കോസ് നീറിക്കാട്, ജയ്‌മോള്‍ തൊട്ടൂര്‍, ആന്‍സി കിടങ്ങൂര്‍, ജെയിംസ് കീഴൂര്‍.
--

മോനിപ്പള്ളി തടത്തിൽ ചാക്കോ നിര്യാതനായി

posted Jun 11, 2020, 8:07 PM by News Editor IL


മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി .സംസ്‌കാരം പിന്നീട് മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക പള്ളിയിൽ, ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ , മിനി , മിലി, മിൻസി , മരുമക്കൾ : സീമ മുണ്ടൻതാനത്ത്, ബിജു , ജൂഡ് , ജിം 


ഫാ.മാത്യു മാവേലിൽ (87)നിര്യാതനായി. (Live Funeral Telecast Available)

posted Jun 9, 2020, 8:23 PM by News Editor IL   [ updated Jun 11, 2020, 8:14 PM ]

 കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു മാവേലില്‍ (87) നിര്യാതനായി. മൃതസംസ്‌ക്കാരശുശ്രൂഷ ജൂണ്‍ 12-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. അതിരൂപതയിലെ സെന്റ് പയസ് ടെന്‍ത് മിഷനറി സൊസൈറ്റി അംഗമാണ്. 

പുന്നത്തുറ മാവേലില്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനായി 1933 ല്‍ ജനിച്ച ഫാ. മാത്യു 1961 ല്‍ മാര്‍ തോമസ് തറയില്‍ പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച് കൈപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. മുട്ടം, മ്രാല, ഏറ്റുമാനൂര്‍, ചാമക്കാല, കിടങ്ങൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, പുന്നത്തുറ, ചേര്‍പ്പുങ്കല്‍, ഇരവിമംഗലം എന്നീ ഇടവകകളില്‍ വികാരിയായും  സെന്റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരി റെക്ടര്‍,  മലബാര്‍ റീജിയണ്‍ വികാരി ജനറാള്‍,  മിഷനറി സൊസൈറ്റി ഓഫ് പയസ് ടെന്‍ത് ഡയറക്ടര്‍, അതിരൂപതാ പ്രൊക്കുറേറ്റര്‍, രൂപതാ കൗണ്‍സിലര്‍ എന്നീ നിലകളിലും വിവിധ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2016 മുതല്‍ വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മൃതദേഹം ജൂണ്‍ 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 ന് പുന്നത്തുറയിലുള്ള സ്വഭവനത്തില്‍ കൊണ്ടുവരുന്നതും 10.30 ന് മാതൃദൈവാലയത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. 
സഹോദരങ്ങള്‍: നൈത്തി പരേതരായ തോമസ്, ഉതുപ്പ്, പുന്നൂസ്, പോത്തന്‍, അന്നമ്മ.

കല്ലറ വിരുത്തക്കുളങ്ങര അന്നമ്മ തോമസ് നിര്യാതയായി

posted May 2, 2020, 9:15 PM by News Editor

കല്ലറ: വിരുത്തക്കുളങ്ങര പരേതനായ തോമസിന്‍െറ ഭാര്യ അന്നമ്മ( 84) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് കല്ലറ പുത്തന്‍പള്ളിയില്‍. പൂഴിക്കോല്‍ വട്ടത്തറ കുടുംബാംഗമാണ്.
മക്കള്‍: ലൂക്കോസ്, ഫാ.അലക്സ് സി.എസ്.എസ്.ആര്‍(USA), ഗ്രേസി ഷാജി, ജെയിംസ് തോമസ് (USA),ജോസ് തോമസ് (മുംബൈ),ഫാ.അനില്‍ എസ്.വി.ഡി(USA).
മരുമക്കള്‍: മോളി ലൂക്കോസ് കോരപ്പള്ളില്‍ പിറവം, ഷാജി ഫിലിപ്പ് കിഴക്കേമാപ്ളതുണ്ടത്തില്‍ നീണ്ടൂര്‍, ജെസി ജയിംസ്(USA), മെര്‍ബി ജോസ് ഇല്ലത്തുപ്പറമ്പില്‍ നീണ്ടൂര്‍.

സി.ടി. തോമസ് മാളിയേക്കല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

posted May 2, 2020, 9:08 PM by News Editor

സ്റ്റാറ്റന്‍ ഐലന്‍
ഡ്മാളിയേക്കല്‍ സി.ടി. തോമസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പാച്ചിക്കര കുടുംബാംഗം പരേതയായ വത്സയാണ് ഭാര്യ. സംസ്കാരം മെയ് 5 ചൊവ്വാഴ്ച്ച.

തറയില്‍ ഡോട്ടി ചാക്കോച്ചൻ നിര്യാതയായി

posted Apr 25, 2020, 11:39 PM by News Editor

വിന്നിപ്പെഗ്: പാലത്തുരുത്ത് തറയില്‍ ചാക്കോച്ചന്റെ ഭാര്യ ഡോട്ടി (65) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത തെക്കനാട്ട് കുടുംബാംഗമാണ്.

മക്കൾ:
  Tara and Selby Thannikary, Calgary, Canada.
  Amanda and Peter Cownan, California

സഹോദരങ്ങൾ:
  Vijayamma Johny Kandarappallil,
  Dr. Kunjoojamma Bobby Mampallil
  Stellamma Stephen, Maliakal
  Josy Baby Myalil
  Reji Thomas, Winnipeg, Canada
  Shaju Theccanattu, Tampa
  Kunjumol Stephen, Vanchithanathu, Tampa
  Alphonsa Simon, Mukalel

ഫാദർ അലക്സാണ്ടർ ചെട്ട്യാത്ത് (89) നിര്യാതനായി

posted Sep 13, 2019, 7:21 AM by News Editor

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ ഫാദർ അലക്സാണ്ടർ ചെട്ട്യാത്ത് (89) നിര്യാതനായി.     

കൂടല്ലൂർ ഇടവകാംഗമായ അദ്ദേഹം 1930 ഓഗസ്റ്റ് പതിനാലാം തീയതി ആണ് ജനിച്ചത്. 1956 മാർച്ച് മാസം പത്താം തീയതി വൈദികനായി അഭിഷിക്തനായ അദ്ദേഹം സെൻറ് ജോസഫ് സെമിനാരി ആലുവയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത് . പിന്നീട് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസോഫ്‍യിൽ ഡോക്ടറേറ്റും അമേരിക്കയിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി . അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സ്തുത്യർഹമായ സേവനത്തിനു ശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയായിരുന്നു. 

സംസ്കാര ശുശ്രുഷ സെപ്റ്റംബർ 14 ശനി

7:30am:   ഒപ്പീസ് കിടങ്ങൂർ ഹോസ്പിറ്റൽ 
10:30am: കൂടല്ലൂർ ഭവനത്തിൽ .
2:30pm :  സമാപന ശുശ്രുഷ കൂടല്ലൂർ സെന്റ് .മേരിസ് പള്ളിയിൽ, അഭി. മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ

ജോസ് കുടിലിൽ ഷിക്കാഗോയിൽ നിര്യാതനായി

posted Jun 18, 2019, 9:13 PM by News Editor   [ updated Jun 18, 2019, 9:37 PM ]

ഷിക്കാഗോ: കല്ലറ പറവൻന്തുരുത്ത് കുടിലിൽ കുരുവിളയുടെയും പരേതയായ മറിയാമ്മയുടെയും മകൻ ജോസ് കുടിലിൽ (61) ചിക്കാഗോയിൽ നിര്യാതനായി.  ഭാര്യ സിസിലി പിറവം മുള്ളൻകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ കുടിലിൽ, ജസ്റ്റിൻ കുടിലിൽ.

പൊതുദർശനം ജൂൺ 19-ാം തീയതി  ബുധനാഴ്ച  വൈകുന്നേരം 4:00 മണി മുതൽ  9:00 മണി വരെ മേവുഡ് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ  ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. സംസ്ക്കാരം  വ്യാഴാഴ്ച രാവിലെ 9:30ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് ഹിൽസൈഡിലുള്ള ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.

സഹോദരങ്ങൾ: മേരി എബ്രഹാം മുട്ടത്തിൽ കല്ലറ, ആനി തോമസ് കൊച്ചുപുരയ്ക്കൽ കരിങ്കുന്നം, ലീലാമ്മ ജോസ് മലയിൽ കാട്ടാമ്പാക്ക്, തോമസ് കുടിലിൽ, കുഞ്ഞുമോൾ തോമസ് അമ്പലത്തറ കിടങ്ങൂർ.

ജോയി ചെമ്മാച്ചേലിന്റെ സംസ്കാരം വെള്ളിയാഴ്ച്ച

posted Feb 12, 2019, 9:21 AM by News Editor   [ updated Feb 12, 2019, 9:24 AM ]

ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് കത്തോലിക്കാ ഇടവകാഗവും പാരിഷ് കൗൺസിൽ അംഗവും മുൻ കൈക്കാരനുമായ ജോയി ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ നിര്യാതനായി. 
സംസ്ക്കാരം വെള്ളിയാഴ്ച  രാവിലെ 9:30ന് സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ  മേരിഹില്‍ സെമിത്തേരിയില്‍.
  
നീണ്ടൂർ ചെമ്മാച്ചേൽ പരേതരായ ലൂക്കോസ് - അല്ലി ദമ്പതികളുടെ പുത്രനാണ് ജോയിച്ചൻ. ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ലൂക്കസ്, ജിയോ, അല്ലി, മെറി. സഹോദരങ്ങൾ മോ​ളി സിറിയക് കണിയാംപറമ്പിൽ (ഷി​ക്കാ​ഗോ), മ​ത്ത​ച്ച​ൻ ചെമ്മാച്ചേൽ (ഷി​ക്കാ​ഗോ), ബേ​ബി​ച്ചൻ ചെമ്മാച്ചേൽ (നീ​ണ്ടൂ​ർ), ലൈ​ല​മ്മ ജോസഫ് അമാക്കിൽ (ന്യൂ​ജേ​ഴ്സി), സ​ണ്ണി​ച്ച​ൻ ചെമ്മാച്ചേൽ (ഷി​ക്കാ​ഗോ), ലൈ​ബി ഫിലിപ്പ് പെരികലത്തിൽ (ഷി​ക്കാ​ഗോ), തമ്പിച്ച ചെമ്മാച്ചേൽ (ഷി​ക്കാ​ഗോ), ലൈ​ന ജെനിമോൻ മണലേൽ( ഫ്ളോ​റി​ഡ), പ​രേ​ത​നാ​യ ഉ​പ്പ​ച്ച​ൻ.

പൊതുദര്‍ശനം ഫെബ്രുവരി  14 വ്യാഴാഴ്‌ച വൈകിട്ട്‌ 4 മുതല്‍ 9 വരെ മോര്‍ട്ടണ്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വച്ച്‌ നടത്തും.  ശവസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി  15 വെള്ളിയാഴ്‌ച രാവിലെ 9.30 ന്‌ ആരംഭിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌  തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരിഹില്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. 

കിഴക്കേക്കുറ്റ് മറിയം ചിക്കാഗോയില്‍ നിര്യാതയായി

posted Nov 2, 2018, 7:01 AM by News Editor   [ updated Nov 2, 2018, 7:05 AM ]


ഷിക്കാഗോ:  മോർട്ടൺഗ്രോവ് സെന്‍റ്  മേരീസ്  ഇടവകാംഗമായ, കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ചിക്കാഗോയില്‍  നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച  രാവിലെ 9:30ന് സെന്‍റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകളെ തുടർന്ന് നൈൽസിലെ  മേരിഹില്‍ സെമിത്തേരിയില്‍.  

മക്കള്‍: മാത്യു കിഴക്കക്കുറ്റ്‌, ജോയി കിഴക്കേക്കുറ്റ്‌, ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്‌, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്‌, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌.
മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ.

പൊതുദര്‍ശനം നവംബര്‍ 1 വ്യാഴാഴ്‌ച വൈകിട്ട്‌ 4 മുതല്‍ 9 വരെ മോര്‍ട്ടണ്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍വച്ച്‌ നടത്തും.  ചിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അന്ന്‌ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. ശവസംസ്‌ക്കാര ചടങ്ങുകള്‍ നവംബര്‍ 2 ന്‌ വെള്ളിയാഴ്‌ച രാവിലെ 9.30 ന്‌ ആരംഭിക്കും. കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വംവഹിക്കും. തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരിഹില്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. പരേത ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്.


1-10 of 35