Home‎ > ‎Recent News‎ > ‎

യുവജനങ്ങൾക്ക് വിശുദ്ധ നാട്ടിലേക്കു തീർത്ഥാടനം 2017 ജൂലൈ 10 മുതൽ 20 വരെ.

posted Dec 9, 2016, 11:07 AM by News Editor

 


 

             ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനാ യൂത്ത് മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ 2017 ജൂലൈ 10 തിങ്കൾ മുതൽ 20 വ്യാഴം വരെ ജോർദ്ദാൻ, ഇസ്രായേൽ, പാലസ്റ്റൈൻ, എന്നി രാജ്യങ്ങളിലെ ബൈബിൾ പ്രാധാന്യമുള്ള പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിർഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീർത്ഥാടനം സംഘടിപ്പിക്കുന്നു. യുവജന വർഷത്തിൽ, ഫൊറോനായിലെ യുവജനങ്ങൾ കൂടുതൽ വിശ്വാസതീക്ഷണതയിൽ വളരുവാൻ സഹായകമാകുവാൻ വേണ്ടിയാണ് രക്ഷകനായ ഈശോമിശിഹാ നടന്ന വഴികളിലൂടെയുള്ള ഈ തീർത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്. ഈ തീർത്ഥാടനത്തിലെ ചില കാഴ്ചകൾ താഴെപ്പറയുന്നവയാണ്. ഈശോ മാമ്മോദിസ സ്വീകരിച്ച ജോർദാൻ നദി, ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്ഥലം, മോശ അത്ഭുതകരമായി വെള്ളം വരുത്തിയ സ്ഥലം, ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ മല, ഗലീലി തടാകത്തിലൂടെ ബോട്ടുയാത്ര, പത്രോസ് ശ്ലീഹായുടെ ഭവനം, ഈശോ വളർന്ന നസറത്ത്, യൗസേപ്പിന്റെ പണിശാല, ആദ്യ അത്ഭുതം നടന്ന കാനാ, പൗലോസ് ശ്ലീഹാ കൊർണേലിയൂസിനെ മാനസാന്തരപ്പെടുത്തിയ സ്ഥലം, ഒലിവു മല, ഓശാന വീഥി, ഗത്‌സമേൻ തോട്ടം, അന്ത്യാത്താഴമുറി, ദാവീദിന്റെ ശവകുടീരം, യഹൂദരുടെ വിലാപമതിൽ, ബഥനിയിലെ ലാസറിന്റെ ഭവനം, ഈശോ ജനിച്ച ബത്‌ലഹേം, ബത്‌സൈദാ തടാകം, ഈശൊയെ കുരിശുമരണത്തിനു വിധിച്ച സ്ഥലം, ഗാഗുൽത്തായാത്ര, കാൽവരി, കർത്താവിന്റെ കബറിടം, ചാവുകടൽ, സീനായ് മല, മോറിയാമല, യേശു രൂപാന്തരപ്പെട്ട താബോർ മല.

തീർത്ഥാടനങ്ങൾക്കു നേതൃത്വം നല്‌കി പരിചയമുള്ള ഫൊറോനാവികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീർത്ഥാടനത്തിനു നേതൃത്വം നല്‌കുന്നു. ബൈബിൾ പഠനത്തിന് പ്രാധന്യം നൽകുന്ന ഈ തീർത്ഥാടനത്തിൽ  ബൈബിൾ പഠനത്തേപ്പറ്റിയുള്ള വിശദീകരണങ്ങൽ ഇംഗ്ലിഷിൽ നൽകുന്നതാണ്. 18 വയസ്സ് മുതലുള്ള യുവജനങ്ങൾക്കാണ് ഇതിൽ പങ്കെടുക്കുവാനുള്ള മുൻ‌ഗണന. മാത്യൂസ് പിൽഗ്രിമേജാണ്‌യാത്രാക്രമീകരണങ്ങൾ ചെയ്യുന്നത്. യാത്രചെലവ് $2,350. ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ താഴെപറയുന്ന ആരുടെയെങ്കിലും പക്കൽ പൂരിപ്പിച്ച റെജിസ്ടേഷൻ ഫോം,  $2350 യുടെ ചെക്ക്, പാസ് പോർട്ടിന്റെ കോപ്പി എന്നിവ നല്‌കി പേരു രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. സാബു മുത്തോലം708-307-1795, ഗ്രേസി വാച്ചാച്ചിറ 847-910-4621, റ്റീനാ നെടുവാമ്പുഴ 630-802-4746

ബിനോയി കിഴക്കനടി.

Comments