Home‎ > ‎Recent News‎ > ‎

യൂത്ത് മിനിസ്ട്രി ഡയറക്ടറി പ്രകാശനം ചെയ്തു.

posted Mar 4, 2022, 12:52 PM by News Editor IL
 ഫെബ്രുവരി 22 ചൊവ്വാഴ്ച ക്നാനായ റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രി ലീഡേഴ്സ് ഡയറക്ടറി ക്നാനായ റീജിയൻ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ പ്രകാശനം ചെയ്തു. ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ചേർന്ന് യോഗത്തിൽ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ. ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് തച്ചാറ , സെന്റ്.മേരീസ് ദൈവാലയ കൈക്കാരൻമാർ, യൂത്ത് മിനിസ്ട്രി ലീഡേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂത്ത് മിനിസ്ട്രി കർമ്മപരിപാടികൾ അന്നേ ദിവസം പ്രത്യേകം ചർച്ച ചെയ്തു.

ReplyForward
Comments