Home‎ > ‎Recent News‎ > ‎

വിമലഹൃദയ പ്രതിഷ്ഠയുടെയും, മെയ്‌മാസവണക്കത്തിൻ്റെയും പന്തക്കുസ്താ തിരുനാളിൻ്റെയും സമാപനം നടത്തി

posted Jun 1, 2020, 3:51 PM by News Editor   [ updated Jun 5, 2020, 6:59 AM ]


സാൻഹൊസെ: കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ലോകം അസ്വസ്ഥപ്പെടുബോൾ പ്രാർത്ഥനയിലൂടെ കരുത്തുനേടാൻ പരിശ്രമിക്കുന്ന ഒരു ജനത. സാൻഹൊസെ സെൻറ്‌ മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാവണക്കത്തിൻ്റെയും  പന്തക്കുസ്താ തിരുനാളിൻ്റെയും സമാപനം ഈ ഞായറാഴ്ച നടത്തപ്പെട്ടു. 

നമ്മുടെ കർദ്ദിനാൾ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും സന്ദേശവും ആശിർവാദവും തന്നും, അങ്ങാടിയത്ത്  പിതാവും, പണ്ടാരശ്ശേരി പിതാവും, ആലപ്പാട്ട്‌ പിതാവും, മുളവനാൽ അച്ചനും സന്ദേശം തന്നും ഈ അവസരത്തെ ധന്യമാക്കി. ഈ ചടങ്ങുകളിൽ  33 യുവജനങ്ങൾ ഈ പ്രതിഷ്ഠയിലും മറ്റു  ചടങ്ങുകളിലും പങ്കുചേർന്നു.  ഈ കോവിഡ്-19 കാലഘട്ടത്തിൽ 33 ദിവസം തിരുസന്നിധിയിൽ ആരാധ നടത്തിയും, മാതാവിൻ്റെ 9 ദിവസത്തെ തിരുരക്തക്കണ്ണീ ജപമാല ചൊല്ലിയും, 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ നടത്തിയും,10 ദിവസത്തെ പന്തക്കുസ്ത ഒരുക്കം നടത്തിയും, ഒരു മാസത്തെ മെയ് മാസവണക്കം നടത്തിയും ജത്തിന് ആശ്വസം പകർന്ന സാൻഹൊസെ ഇടവകയേയും സജിയച്ചനെയും പിതാക്കന്മാർ അഭിനന്ദിച്ചു.  ഞായറഴ്ചത്തെ കുർബാനയിൽ പ്രത്യക പ്രതിഷ്ഠ ഉണ്ടായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിരുന്ന് പ്രാർത്ഥനയിൽ പങ്കുചേർന്ന ഏവർക്കും ഇടവക നന്ദി അറിയിക്കുന്നു.