ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് നവംബർ 14 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 8:30 മണിക്ക് നടത്തിയ സെമി ഫൈനൽ മത്സരത്തിൽ സണ്ണി കളമ്പേട്ട് & ഫാമിലി (സ്വിറ്റ്സർലാന്റ്) ഒന്നാം സ്ഥാനത്ത് എത്തി, ജോസ് താന്നിച്ചുവട്ടിൽ & ഫാമിലി (ഹ്യുസ്റ്റൺ) ,ജോയി കുഴിയമ്പറമ്പിൽ & ഫാമിലി (കുറുമുള്ളുർ).എബിൻ – രേഷ്മ കുളത്തിൽകരോട്ട് & ഫാമിലി (ചിക്കാഗോ) സിനു പൗവത്തെൽ & ഫാമിലി (ടെൽ അവീവ്, ഇസ്രായേൽ) , എന്നിവർ യഥാക്രമം 2, 3, 4 ,5 എന്നീ സ്ഥാനങ്ങളിൽ എത്തി മെഗാ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ സനിത പോളകണ്ടത്തിൽ & ഫാമിലി (കണ്ണങ്കര) സിജോയ് – ബബിത പറപ്പള്ളി(ചിക്കാഗോ) എന്നിവരും ഫൈനലിൽ സ്പെഷ്യൽ ജൂറി നിർദ്ദേശ പ്രകാരം കടന്നു. ഇക്കുറി കഴിഞ്ഞ സീസൺ 2 ക്വിസ് മത്സരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയ വിജയികൾ പരസ്പരം മത്സരിക്കുകയായിരുന്നു . അതിൽ വിജയികളായ 7 ടീമുകൾ ഫൈനാലിൽ കടന്നത്. ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്ന രീതിയിലാണ് നടന്നു പോന്നിരുന്നത്. . കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. ബെന്നി ഡേവിസ് & ഫാമിലി (ഡെൻവർ അമേരിക്ക), തോമസ് അമ്പലത്തുങ്കൽ & ഫാമിലി (ബെർമിങ്ങാം, യു കെ), റ്റാജു & ഷേർളി പതിയിൽ (റ്റാമ്പാ). കുസുമം ഓളിയിൽ & ഫാമിലി( ചിക്കാഗോ) , ആൽവിൻ എബ്രഹാം & ഫാമിലി (പുതുവേലി ഇന്ത്യ) എന്നിവരാണ് ഫൈനലിൽ എത്തിയ മറ്റ് മത്സരാർത്ഥികൾ. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 8 :30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിന്നു . ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിന്നു , ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. കഴിഞ്ഞ 10 മാസങ്ങളിലായി 300ൽ പരം കുടുംബങ്ങൾ ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതിൽ നിന്നും വിജയികളായ 12 മത്സരാത്ഥികളാണ് ഡിസംബർ 12 ശനിയാഴ്ച ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഈ മെഗാ ബൈബിൾ ക്വിസ്ന്റ ഫൈനൽ ക്നാനായ വോയിസിലും KVTV യിലും തത്സമയം കാണാവുന്നതാണ് |
Home > Recent News >