ടോറോണ്ടോ: കാനഡയിലെ ടോറോണ്ടോ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ക്നാനായ മിഷനിൽ ആഘോഷപൂർവ്വം നടത്തപ്പെട്ട തിരുനാൾ ദിവസം നടന്ന ലേലത്തിലെ മുഖ്യ ആകർഷണമായിരുന്ന രുദ്രാക്ഷത്തിൽ തീർത്ത കൊന്തമാല $ 7000 ന്റെ റിക്കോർഡ് സ്ഥാപിച്ചുകൊണ്ട് ലേലത്തിൽ പോയി. ഉഴവൂർ സ്വദേശിയും ടോറോണ്ടോ ക്നാനായ മിഷൻ അംഗവുമായ ബിജു കിഴക്കേപ്പുറമാണ് ആവേശം നിറഞ്ഞ ലേലത്തിൽ വിജയി ആയി രുദ്രാക്ഷ കൊന്ത കരസ്ഥമാക്കിയത്. ടോറോണ്ടോ സീറോ മലബാർ എക്സാർക്കേറ്റ് അധ്യക്ഷൻ മാർ. ജോസ് കല്ലുവേലി, ക്നാനായ മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലേലത്തിൽ മിഷൻ അംഗങ്ങൾ ആവേശ പൂർവ്വം പങ്കെടുത്തു. മിഷന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ മുന്നേറുവാൻ അകമഴിഞ്ഞ് സഹായിക്കുവാൻ മുന്നോട്ടു വന്നിട്ടുള്ള മിഷൻ അംഗങ്ങളെ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര അഭിനന്ദിച്ചു. |
Home > Recent News >