കാനഡായിലെ ടൊറൻഡോ സെന്റ് മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ (മുത്തിയമ്മയുടെ) തിരുനാൾ ഒക്ടോബർ 2 ഞായറാഴ്ച്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ഒക്ടോബർ 2 ഞായറാഴ്ച്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോർജ്ജ് പാറയിലിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടുന്ന ആഘോഷമായ തിരുനാൾ കുർബ്ബാന മദ്ധ്യേ റവ. ഫാ. മാർട്ടിൻ ചെറുമഠത്തിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും തിരുനാൾ പ്രദിക്ഷണവും ഉണ്ടായിരിക്കും. തിരുനാൾ പ്രദിക്ഷണത്തിന് ശേഷം മാർ ജോസ് കല്ലുവേലിൽ പിതാവിൻറെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ വാഴ്വും ആശിർവാദവും നടത്തപ്പെടും. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര, ട്രസ്റ്റിമാരായ ജോൺ അരയത്ത്, ജോബി വലിയപുത്തൻപുരയിൽ, പ്രസുദേന്തിമാരായ വി. പത്താം പിയൂസ് കൂടാരയോഗ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ വിപുലമായ ഒരുക്കങ്ങളാണ് തിരുനാളിനായി നടത്തുന്നത്. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ത്ഥതയിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. |
Home > Recent News >