Home‎ > ‎Recent News‎ > ‎

സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിർവൃതിയിൽ ന്യൂജേഴ്സിയിലെ ക്നാനായക്കാർ

posted May 31, 2018, 6:13 AM by News Editor   [ updated Jun 4, 2018, 4:44 PM ]

ന്യൂജേഴ്സി:
ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ന്യൂജേഴ്സി സ്റ്റാറ്റൻഐലന്റ് 'ക്രൈസ്റ്റ് ദ കിംഗ്' ക്നാനായ കത്തോലിക്കാ മിഷൻ പുതിയതായി ഒരു ദേവാലയം സ്വന്തമാക്കിയിരിക്കുന്നു.നൂറ്റി മുപ്പതിലധികം കാനായ കുടുംബങ്ങൾ അധിവസിക്കുന്ന ന്യൂജേഴ്സികാരുടെ  ഒരു വർഷത്തിലധികമായുള്ള കഠിനാധ്വാന പരിശ്രമവും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് സെൻട്രൽ ന്യൂജേഴ്സിയിലുള്ള  കാർട്ട്റേറ്റ് സിറ്റിയിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്.
ന്യൂജേഴ്സിയിലെ  മെറ്റുച്ചിൻ രൂപതയിൽ നിന്നുള്ള ഒരു  കത്തോലിക്കാ ദേവാലയമാണ് ക്നാനായക്കാർക്ക് സ്വന്തം ആയിരിക്കുന്നത്.
ന്യൂയോർക്ക് സെ.സ്റീഫൻസ് ഫൊറോനയിലെ മൂന്നാമത്തെയും, നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ പതിനാലാമത്തെതുമാണ്  പ്രസ്തുത ദേവാലയം. ഈ ഇടവകക്ക് ആത്മീയ നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട റെനി കട്ടേൽ അച്ഛൻ. മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.ജോസ് കുഞ്ഞ് ചാമക്കാല,ശ്രീ.ലൂമോൻ മാന്തുരുത്തിയിൽ(ട്രസ്റ്റി ബോർഡ് അംഗം),ഷാജി വെമ്മേലിൽ(ബിൽഡിങ് ബോർഡ് ചെയർമാൻ),പീറ്റർ  മാന്തുരുത്തിയിൽ (അക്കൗണ്ടൻറ്),
എന്നിവരുടെ നേതൃത്വത്തിലും,ബിൽഡിങ് കമ്മിറ്റി/പാരിസ് കോൺസിൽ  അംഗങ്ങളുടെയും അശ്രാന്തപരിശ്രമഫലമായിട്ടാണ് ഈ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടത്.ഈ സംരംഭത്തോട് ആത്മാർത്ഥമായി സഹകരിച്ച ന്യൂജേഴ്സിയിലെ എല്ലാ ക്നാനായ  മക്കളെയും ഈ  അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.ഈ പദ്ധതിയുടെ പരിപൂർണ്ണ വിജയത്തിനു പിന്തുണ നൽകിയ കോട്ടയം അതിരൂപത അഭിവന്ദ്യ പിതാക്കന്മാരോടും, ചിക്കാഗോ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരോടും, ക്നാനായ  റീജിയൺ ഡയറക്ടർ തോമസ് മുളവനാൽ അച്ഛനോടും, മറ്റെല്ലാ വൈദികരോടും,  സിസ്റ്റേഴ്സ്,എല്ലാ അല്മായ സുഹൃത്തുക്കളോടുള്ള  ന്യൂജേഴ്സി കാരുടെ സ്നേഹവും കടപ്പാടും കൃതജ്ഞതയും ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ അറിയിക്കുന്നു. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ രാജാധിരാജനായ
ക്രിസ്തുരാജന്റെ സംരക്ഷണവും,  കൃപയും എപ്പോഴും ഈ വിശ്വാസ സമൂഹത്തോടൊപ്പം  ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അലക്സ് നെടുന്തുരുത്തിൽ. (പി.ആർ.ഒ)
ന്യൂജേഴ്സി മിഷൻ.