posted Sep 9, 2020, 6:42 PM by News Editor IL
| നോർത്ത് അമ്മേരിക്ക ക്നാനായ റീജിയണിൽ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർത്തോമ്മൻ ഗാനാലാപന മത്സരത്തിൽ വിവിധ ഇടവകളിൽ നിന്നുമായി 24 പേർ പങ്കെടുത്തു. ശ്രീ. ജോയി ചെമ്മാച്ചേൽ മെമ്മോറിയൽ ഗാനാലാപന മത്സരത്തിൽ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ കണ്ണച്ചാംപറമ്പിൽ സെറീന മാത്യുവിന് ഒന്നാംസ്ഥാനവും ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ ഡാനിയ ആൻ ഷിബു കുഴികണ്ടത്തിൽ രണ്ടാം സ്ഥാനവും ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ മംഗലത്തേട്ട് ഹെലൻ ജോബിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് ശ്രീ. ജോയി ചെമ്മാച്ചേൽ മെമ്മോറിയൽ ക്യാഷ് അവാർഡ് നൽകി. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവരെയും ക്നാനായ റീജിയൺ വികാരി ജനറാൾ മോൺ. തോമസ്സ് മുളവനാൽ അഭിനന്ദിച്ചു. | |
|
|