കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റർ; Dr .മർസിലീയൂസ്എസ് .വി.എം (65) നിര്യാതയായി. സംസ്ക്കാര ശുശ്രുക്ഷ ശനിയാഴ്ച(18.11.2017) ഉച്ചകഴിഞ്ഞ് മൂന്നിന് ലിറ്റിൽ ലൂർദ് കോൺ വെൻറിൽ. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർ മ്മികത്വത്തിൽ ; വി.കുർബാനയോടു കൂടി ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് മഠം സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറു മണിമുതൽ സായൂജ്യ കോൺ വെൻറിൽ പൊതുദർശനത്തിന് വയ്ക്കും. ചിങ്ങവനം മഠത്തിൽകളത്തിൽ ജോസഫിൻറെയും സാറാമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെ മകളാണ് മറിയക്കുട്ടി എന്ന സിസ്റ്റർ ഡോ. മേരി മർസലീയൂസ്. കൈനടി എ.ജെ. ജോൻസ് മെമ്മോറിയൽ സ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായി. കന്യാസ്ത്രീയായി 1974-ൽ ബിഎസ്സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് ന് ചേർന്നു. മെഡിക്കൽ കോളജിലെ കന്യാസ്ത്രീയായ ആദ്യ വിദ്യാർഥിനിയായിരുന്നു. 1980- 82 കാലഘട്ടത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ സേവനം ചെയ്ത ശേഷം ഉന്നതപഠനത്തിനായി മർസലീയൂസ് ബ്രിട്ടണിലേക്ക് പോയി. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കും എഡ്വിൻ ലില്ലി ഗോൾഡ് മെഡലും നേടി ഡിപ്ലോമ ഇൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് പാസായി. തുടർന്ന് ബ്രിട്ടനിലെയും അയർലൻഡിലെയും വിവിധ ആശുപത്രികളിൽ ജോലി ചെയ്തു പഠനം തുടർന്നു. ഒബ്സ്റ്റെട്രിക്സിലും ചൈൽഡ് ഹെൽത്തിലും ബിരുദങ്ങൾ നേടിയ ശേഷം 1991 ഏപ്രിൽ 16ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് ആസ്പത്രിയിൽ മെഡിക്കൽ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു. ലിറ്റിൽ ലൂർദിലെ 26 വർഷങ്ങൾക്കിടയിൽ അര ലക്ഷത്തോളം പ്രസവങ്ങളെടുത്തു. മാതൃത്വത്തിൻറ്റെ മഹിമയറിക്കുന്ന ഉപദേശങ്ങൾ നൽകിയാണ് സിസ്റ്റർ പ്രസവത്തിലേക്ക് സ്ത്രീകളെ ഒരുക്കിയിരുന്നത്. ബഹു.സിസ്റ്റര്‍ Dr .മര്‍സലീയൂസിൻറ്റെ നിര്യാണത്തിൽ ക്നാനായ റീജിയൻ അനുശോചാണവും പ്രാർഥനയും അറിയിയ്ക്കുന്നു |
Home > Recent News >