ഷിക്കാഗോ: ക്നാനായ റീജിയന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളായികൊണ്ടു ഷിക്കാഗോ കെ സി എസ് ന്റെ യുവജന പോക്ഷക സംഘടനകളായ ഷിക്കാഗോ കെ സി വൈ എൽ ഉം ഷിക്കാഗോ യുവജന വേദിയും രംഗത്ത്. കെ സി വൈ എൽ ന്റെ പുതിയ ഭാരവാഹികൾ ചാർജെടുത്ത വേളയിൽ കെ സി വൈ എൽ മുൻ പ്രസിഡണ്ട് ഷോൺ മുല്ലപ്പള്ളിയും ഷിക്കാഗോ യുവജന വേദി പ്രസിഡണ്ട് അജോമോൻ പൂത്തുറയുമാണ് ഷിക്കാഗോയിലെ യുവജനങ്ങളെ പ്രതിനിധീകരിച്ച് ക്നാനായ റീജിയന്റെ ഫണ്ടിലേക്ക് സംഭാവനകൾ നൽകിയത്. ഷിക്കാഗോ കെ സി എസ്പ്രസിഡണ്ട് ബിനു പൂത്തുറയിൽ, വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായികൊണ്ട് വലിയൊരു മാതൃകയാണ് ഇരു സംഘടനകളും ചെയ്യുന്നത് എന്ന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ അറിയിച്ചു. |
Home > Recent News >