Home‎ > ‎Recent News‎ > ‎

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിന്റെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു.

posted Oct 3, 2021, 6:17 PM by News Editor IL


ഷിക്കാഗോ: സെപ്റ്റംബർ 19 ഞായറാഴ്ച്ച രാവിലെ 9:45 ന്, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിന്റെ പതിനഞ്ചാം വാർഷികം ക്യതജ്ഞതാബലി അർപ്പിച്ച് ആഘോഷിച്ചു. തദവസരത്തിൽ, ഷിക്കാഗോ സെന്റ്. തോമസ് രുപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ സേവനങ്ങളെ ആദരിച്ച് മൊമെന്റോ നൽകി. വി. കുർബാനക്ക് ഒരുക്കമായുള്ള പ്രദക്ഷിണത്തിനു ശേഷം ജെയിസൺ & നീതു ഐക്കരപ്പറമ്പിൽ എന്നിവർ തങ്ങളുടെ വിവാഹ സമ്മാനമായി സ്പോൺസർ ചെയ്ത പുതിയ വചനവേദികൾ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ആശീർവദിച്ചു. തുടർന്ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. ഏബ്രഹാം മുത്തോലത്ത്, മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ ദൈവാലത്തിലേക്ക് സ്വാഗതം ചെയ്തു. മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിലും, ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാൽ, ബഹു. റവ. ഫാ. മുത്തോലത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും ക്യതജ്ഞതാബലി അർപ്പിച്ചു. പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തിൽ, ദൈവപുത്രനായി പിറന്ന് കുരിശുമരണത്തിലൂടെ രക്ഷ നേടിത്തന്ന ഈശോയുടെ കാരുണ്യത്തിലാണ് നമ്മൾ എപ്പോഴും ആശ്രയം വെക്കേണ്ടതെന്നും ഉദ്ബോധിപ്പിച്ചു. അതോടൊപ്പം തന്നെ കുടുംബാംങ്ങൾ തമ്മിൽ സ്നേഹത്തിലധിഷ്ഠിതമായ നല്ല ബന്ധമുണ്ടാകണമെന്നും, നമുക്ക് ലഭിച്ച വിശ്വാസം മക്കൾക്ക് പകർന്ന് നൽകി പാരമ്പര്യങ്ങൾ കാത്ത് സൂക്ഷിച്ച് സഭയേയും സമുദായത്തെയും മാത്രമല്ല രാഷ്ട്രത്തേയും വളർത്തണമെന്നും ഓർമ്മപ്പെടുത്തി.

കഴിഞ്ഞ 20 വർഷങ്ങളായി മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് സീറോ മലബാർ സഭക്കും, ക്നാനായ സമുദായത്തിനും ചെയ്ത പ്രവർത്തനങ്ങളെ റെവ. ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ച് നന്ദി പ്രകാശിപ്പിച്ചു. റവ. ഫാ. തോമസ് മുളവനാൽ നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയണിന്റെ വളർച്ചക്ക് പിതാവിലുടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ക്യതഞ്ജത അർപ്പിച്ചു. പിതാവ് 1984 ൽ നോർത്ത് അമേരിക്കയിൽ വന്നതിനുശേഷമുള്ള സഭാ ശുശ്രുഷ പ്രവർത്തനങ്ങൾ അനുസ്മരിച്ചു. 2001 ൽ മെത്രാനായി ഉയർത്തിയപ്പോൾ പുതിയാതായി രൂപം കൊണ്ട രൂപതയുടെ ബാലാരിഷ്ഠതകളിൽ ഒപ്പം നിന്ന് സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്ത തന്റെ വികാരി ജനറാളായിരുന്ന റവ. ഫാ. മുത്തോലത്തിനെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു. തുടർന്ന് ഇപ്പോൾ വികാരി ജെനറാളായ മുളവനാലച്ചൻ സഭാല്മകമായി സമുദായത്തെ വളർത്തികൊണ്ടിരിക്കുന്നതിനെ അഭിനന്ദിക്കുകയും, രൂപതക്കുവേണ്ടി ക്നാനായ വൈദികരും, സിസ്റ്റേഴ്സും, സമുദായാംഗങ്ങളും ചെയ്ത നന്മകൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 15 വർഷങ്ങളിൾ സേവനം ചെയ്ത കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. മുത്തോലത്ത് എന്നിവർ ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് മൊമെന്റോ കൊടുത്ത് ബഹുമാനിച്ചു.
എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)
ą
News Editor IL,
Oct 3, 2021, 6:17 PM
Comments