Home‎ > ‎Recent News‎ > ‎

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

posted Oct 3, 2021, 5:40 PM by News Editor IL   [ updated Oct 3, 2021, 5:45 PM ]
            
                ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക്, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിൽ നിന്നും ഇദംപ്രഥമായി വൈദിക പട്ടം സ്വീകരിച്ച ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന് പള്ളിയങ്കണത്തിൽ സ്വീകരണം നൽകുകയും ചെയ്തു. മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ പുതിയ സഹ വികാരിയായി നിയമിതനായ നവ വൈദികൻ ഫാ. ജോസഫ് തച്ചാറയെ പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് ബൊക്കെ നൽകി ആദരിച്ചു. ജോസഫ് അച്ചന്റെ ഭക്തിപൂർവ്വമായ ബലിയർപ്പണത്തെ അഭിന്ദിക്കുകയും, ഹ്യദയപൂർവ്വമായ വചന സന്ദേശത്തെ അനുമോദിക്കുകയും, ഫൊറോനാഗങ്ങൾ ഏവർക്കുമുള്ള അനുമോദനങ്ങളും പ്രാർത്ഥനകളും ആശംസിക്കുകയും ചെയ്തു. ഫാ.ജോസഫ് തച്ചാറ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ ദൈവാലയത്തിൽ ബലിയർപ്പിക്കുവാൻ അനുവദിച്ച കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുകയും, അച്ഛന്റെ വൈദികനാകാനുള്ള യാത്രത്തിൽ ഏറെ സഹായിച്ച മുത്തോലത്തച്ചനോടും, എക്സിക്കൂട്ടീവിനോടും, ഫൊറോന അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
ą
News Editor IL,
Oct 3, 2021, 5:40 PM
Comments