ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, പരിശുദ്ധ ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് മെയ് 14 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചൻ തന്റെ തിരുന്നാൾ സന്ദേശത്തിൽ, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാന്‍സിസ്‌കോ, ജസീന്താ എന്നിവര്‍ക്കു 6 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും, അതിന് മുന്നോടിയായി മാലാഖ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട് അവരെ ഒരുക്കിയതിനേപ്പറ്റിയും, നൂറു വര്‍ഷം പൂര്‍ത്തിയായ ഈ വർഷത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ ജസീന്തായേയും ഫ്രാന്‍സിസ്‌കോയേയും ഫാത്തിമയില്‍വച്ച് വിശുദ്ധരായി പ്രഖ്യാപിച്ചതിനേപറ്റിയും ശതാബ്ദി തിരുന്നാളിന്റെ എല്ലാ ആശംസകൾ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. കുര്യൻ & ഏലമ്മ നെല്ലാമറ്റം, ഫിലിപ്പ് & ആൻസി കണ്ണോത്തറ, ഡിലീപ് & സിൻസി മാധവപ്പള്ളിൽ, റീത്താമ്മ ആക്കാത്തറ, റെജി മാത്യു എന്നിവരും അവരുടെ കുടുംമ്പാംഗങ്ങളുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാർ. എക്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലത്ത്, ബിനോയി കിഴക്കനടി എന്നിവർ ചടങ്ങുകൾക്ക് നേത്യുത്വം നൽകി. ബിനോയി കിഴക്കനടി (പി. ആർ. ഒ.) |
Home > Recent News >