Home‎ > ‎Recent News‎ > ‎

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

posted Jun 9, 2020, 8:02 PM by News Editor IL   [ updated Jun 9, 2020, 8:29 PM ]

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ജൂൺ 20 ശനി21 ഞായർ ദിവസങ്ങളിലും വൈകിട്ട് 5:30 ക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തിരുന്നാൾ ദിവസങ്ങ്‌ളിലെല്ലാം വിശൂദ്ധ കുർബാനവചന സന്ദേശംലദീഞ്ഞ്ഈശോയുടെ തിരുഹ്യദയ നൊവേനഎന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍റ്റിജോ കമ്മപറമ്പില്‍സണ്ണി മൂക്കേട്ട്സാബു മുത്തോലംലെനിന്‍ കണ്ണോത്തറമേഴ്‌സി ചെമ്മലക്കുഴിസണ്ണി മുത്തോലംബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകുന്നത്.