ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാർത്ഥികളുടെ ആദ്യകുമ്പസാരം മെയ് 20 നും, ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3 മണിക്കും നടത്തപ്പെടുന്നു. ഈ വർഷം വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ചെമ്മാച്ചേൽ ലൂക്സണിന്റേയും ഫെലിക്സിന്റേയും പുത്രൻ ഫ്രാങ്ക്ലിൻ, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രൻ ജെയ്ഡൻ, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രി എവാ, തെക്കനാട്ട് സനലിന്റേയും പ്രിയയുടേയും പുത്രി സാന്ദ്ര, ഉപ്പൂട്ടിൽ ഷിനുവിന്റേയും പ്രിൻസിയുടേയും പുത്രൻ ആൽവിൻ, തെക്കനാട്ട് സഞ്ചുവിന്റേയും ഫെബിന്റേയും പുത്രൻ ഡാനിയേൽ, മുളയാനിക്കൽ ഷിബുവിന്റേയും സുസ്മിതയുടേയും പുത്രി സെറീനാ, പാറാനിക്കൽ ജിനോയിയുടേയും സനിതയുടേയും പുത്രി ഇസബെൽ, തറത്തട്ടേൽ ജോസിന്റേയും ഷിൻസിമോളുടേയും പുത്രൻ ജഹാസിയേൽ, പടിഞ്ഞാറേൽ സ്റ്റീഫന്റേയും ജോസ്സിയുടേയും പുത്രൻ സ്റ്റീവിൻ, കോയിത്തറ സുനിലിന്റേയും നീനയുടെയും പുത്രി അഞ്ചൽ, തറത്തട്ടേൽ തോമസിന്റേയും സുജയുടേയും പുത്രി എലേന, പുത്തെൻപറമ്പിൽ റോണിയുടേയും റ്റാനിയായുടേയും പുത്രൻ നിഖിൽ ജോസഫ്, പറമ്പടത്തുമലയിൽ ജോബിന്റേയും സ്വപ്നയുടേയും പുത്രൻ നിഖിൽ ജോബിൻ, മാധവപ്പള്ളിൽ ദിലീപിന്റേയും സിൻസിയുടേയും പുത്രി ആഷ്‌ലി, വെട്ടിക്കാട്ട് പ്രശാന്തിന്റേയും ഹാനിയുടേയും പുത്രൻ ജാസ്, പുത്തേട്ട് മനോജിന്റേയും (പരേതൻ), രമ്യയുടേയും പുത്രൻ ഇവാൻ, വിളങ്ങാട്ടുശ്ശേരിൽ മാറ്റിന്റേയും ഡയാനയുടേയും പുത്രൻ പോൾ എന്നിവരാണ്. ക്നാനായ കത്തോലിക്ക റീജിയൺ വികാരി ജെനറാൾ മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറ, റെവ. ഫാ. ബിജു ചൂരപടത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുർബാനസ്വീകരണത്തിൽ പങ്കെടുത്ത്, അവർക്കുവേണ്ടി പ്രാർത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്തും, ഡി. ആർ. ഇ. ടോമി കുന്നശ്ശേരിയും, കുട്ടികളുടെ മാതാ- പിതാക്കളും, അധ്യാപകരും അറിയിക്കുന്നു. |
Home > Recent News >