ഷിക്കാഗോ: തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമായി.ഏപ്രിൽ 9 ഞായറാഴ്ച ഓശാന തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. ഓശാന തിരുകർമ്മങ്ങൾക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകർമ്മങ്ങൾക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിർഭരമായി. ഏപ്രിൽ 13 പെസഹാ വ്യാഴം: വൈകിട്ട് 6:30 ക്ക് ആരാധനയും, 7:00 മണിക്ക് പെസഹാ തിരുനാളിന്റെ കാൽ കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും. 6:30 ക്ക് കുമ്പസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിന്നു. . ഏപ്രിൽ 14 - ദുഖ വെള്ളീ: രാവിലെ 10.00 മണിക്ക് ദുഖവെള്ളീയാഴ്ചയുടെ തിരുകർമ്മങ്ങൾക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു . മോൺ. ഫാ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമികർ ആയിരുന്നു. ഫാ. ബോബൻ വട്ടംപുറത്ത് വചനപ്രഘോഷണം നടത്തി. ഏപ്രിൽ 15 - ദുഖ ശനി: രാവിലെ 10 മണിയ്‌ക്ക് പുത്തന്‍തീരി , പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണവും ഉയിര്‍പ്പ് തിരുനാളിന്റെ ഒരുക്കങ്ങളും. വൈകിട്ട് 7 മണിക്ക് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ നടന്നു . ബിനോയ് കിഴക്കനടി. (പി. ആർ. ഒ.) |
Home > Recent News >