Home‎ > ‎Recent News‎ > ‎

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നാല്പത് മണിക്കൂർ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും നവംബർ 18 മുതൽ

posted Nov 13, 2016, 10:55 AM by News Editor

ഷിക്കാഗോ: മോർട്ടൻ ഗ്രോവ്  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നാൽപതു മണിക്കൂർ ആരാധനയും  കാരുണ്യ വര്‍ഷ സമാപനവും  നടത്തപ്പെടുന്നു. നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വി. കുർബാനയെ തുടർന്ന്  ദിവ്യാകാരുണ്യ പ്രദിക്ഷണത്തോടെ  സമാപിക്കുന്ന വിധത്തിലാണ് നാൽപ്പത് മണിക്കൂർ ആരാധന ക്രമീകരിച്ചിരിക്കുന്നത്. നാൽപ്പതു മണിക്കൂർ ആരാധനയുടെയും കാരുണ്യ വര്‍ഷത്തിന്റെയും സമാപന തിരുകർമ്മങ്ങൾക്ക്  ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. കൂടാര യോഗങ്ങൾ, ഇടവകയിലെ വിവിധ മിനിസ്ട്രികൾ, ചിക്കാഗോയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, ഇടവകയിലെ മതബോധന സ്കൂളിലെ കുട്ടികൾ  തുടങ്ങി നിരവധിപേർ നാല്പ്പത് മണിക്കൂർ ആരാധയുടെ വിവിധ സമയങ്ങളിൽ ആരാധനക്ക് നേതൃത്വം നൽകും. വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, മനോജ് വഞ്ചിയിൽ, സിസ്റ്റർ സിൽവേരിയൂസ് എന്നിവർ നാൽപതു മണിക്കൂർ ആരാധനയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും. നാല്പത് മണിക്കൂർ ആരാധനയിലും  കാരുണ്യ വര്‍ഷ സമാപനത്തിലും പങ്കെടുത്ത് ദിവ്യകാരുണ്യനാഥന്റെ കരുണയും  അനുഗ്രഹങ്ങളും പ്രാപിക്കുവാൻ  ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. തോമസ് മുളവനാൽ അറിയിച്ചു.