ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈവര്‍ഷത്തെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം മെയ് 28-നു ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെടും. ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകളില്‍ വെച്ച് 29 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെടും. രണ്ടു കുട്ടികളുടെ സ്ഥൈര്യലേപന കൂദാശയും തദവസരത്തില്‍ നടത്തപ്പെടുന്നതാണ്.ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്നു സത്കാരവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് വൈദീകരും സിസ്റ്റേഴ്‌സും മാതാപിതാക്കളും, കമ്മിറ്റി അംഗങ്ങളും അധ്യാപകരും പാരീഷ് എക്‌സിക്യൂട്ടീവും നേതൃത്വം നല്‍കും. |
Home > Recent News >