Home‎ > ‎Recent News‎ > ‎

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനായിൽ പുതിയ കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ.

posted Jan 2, 2017, 6:22 PM by News Editor

 

 

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽഡിസംബർ മുപ്പത്തൊന്നാം തിയതി 7 മണിക്കുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് പുതിയ കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവർക്ക് സത്യപ്രതിജ്ഞചൊല്ലികൊടുക്കുകയും, കൈക്കാരന്മാർ വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തു. വേദിയിൽ മറ്റ് എക്സിക്കൂട്ടീവ് അംഗങ്ങയായ ബിനോയി കിഴക്കനടി (പി. ആർ. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ജോർജ്ജ് പുള്ളോർക്കുന്നേൽ, ഫിലിപ്പ് പുത്തെൻപുരയിൽ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും, അവരേയും അവരുടെ കുടുംബ്ബംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്  ആശംസിക്കുകയും, പുതിയ കൈക്കരന്മാർക്കുവേണ്ടി ഇടവകസമൂഹത്തൊടുചേർന്ന് പ്രാർത്ഥിക്കുകയും, കൈക്കരന്മാരെ അനുമോദിക്കുകയും ചെയ്തു. 


ഫോട്ടോ 1: കൈക്കാരന്മാരുടെ സത്യപ്രതിജ്ഞ

ഫോട്ടോ 2: സണ്ണി മുത്തോലം, സക്കറിയ ചേലക്കൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, മാത്യു ഇടിയാലി, മാത്യു ചെമ്മലകുഴി, ബിനോയി കിഴക്കനടി, റ്റോണി പുല്ലാപ്പള്ളി.

ഫോട്ടോ 3: സണ്ണി മുത്തോലം, ജോർജ്ജ് പുള്ളോർക്കുന്നേൽ, ജിമ്മി മുകളേൽ, തോമസ് നെടുവാമ്പുഴ, ഫാ. ഏബ്രഹാം മുത്തോലത്ത്, ബിനോയി കിഴക്കനടി,ഫിലിപ്പ് പുത്തെൻപുരയിൽ, സുജ ഇത്തിത്താറ.


ബിനോയി കിഴക്കനടി (പി. ർ. ഒ.)

Comments