ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് മാസം 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെട്ടു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയത് . വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകിയത് . ഫാ. അന്റിസൺ ആന്റണിയുടെ നേത്യുത്വത്തിൽ പീറ്റർ ചേരാനല്ലൂർ, റെജി കൊട്ടാരം, ഷൈൻ തോമസ്, ജെറിൻ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, ബെഞ്ചമിൻ തെക്കനാട്ട്, ഏഞ്ചൽ തൈമാലിൽ, സിസിൽ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവർ ധ്യാനം നയിച്ചു . യുവജന വർഷത്തിലെ നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമായെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ബിനോയി കിഴക്കനടി (പി. ആർ. ഒ.) |
Home > Recent News >