Home‎ > ‎Recent News‎ > ‎

ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ ദൈവാലയത്തിൻ്റെ ദശാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

posted Sep 13, 2016, 4:53 AM by News Editor   [ updated Sep 13, 2016, 10:12 AM ]

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ ദൈവാലയത്തിൻ്റെ മൂന്ന് ദിവസങ്ങൾ നീണ്ടുനിന്ന ദശാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു. സെപ്തംബർ 9 വെള്ളിയാഴ്ച്ച  വൈകുന്നേരം 7 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട  സമൂഹബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ഇടവകയിലെ കലാകാരന്മാരും കലാകാരികളും, കഴിഞ്ഞ 10 വർഷത്തെ ഇടവക ചരിത്രത്തിൻ്റെ ഹാസ്യാത്മകമായ ആവിഷ്കാരം അണിയിച്ചൊരുക്കിയ  കലാസന്ധ്യ  ഷിക്കാഗോയിലെ ക്നാനായ സമുദായത്തിന് എന്നും ഓർമ്മയിൽ നിറഞ്ഞുനിൽകുന്നതായി. 

സെപ്തംബർ 10 ശനിയാഴ്ച  രാവിലെ 9:30 ന് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയെ തുടർന്ന് 12 മണിക്കൂർ  ആരാധന നടത്തപ്പെട്ടു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും നേത്യുത്വം നൽകിയ ആരാധനയുടെ സമാപന ചടങ്ങുകൾക്ക് ഫാ. പോൾ ചാലിശ്ശേരി നേത്യുത്വം നൽകി.

സമാപന ദിവസമായ  ഞായറാഴ്ച രാവിലെ 9:30 ന് ദൈവാലയ അങ്കണത്തിൽ അഭിവന്ദ്യ പിതാക്കന്മാരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ മൈക്കിൾ മുൾഹാൾ, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും, ആർച്ച് ബിഷപ്പ്  മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ  മാർ ജേക്കബ് അങ്ങാടിയത്ത്, മാർ മൈക്കിൾ മുൾഹാൾ, മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടേയും, ക്നാനായ റീജിയണിലെ എല്ലാ വൈദികരുടേയും സഹകാർമ്മികത്വത്തി സമൂഹബലി അർപ്പിച്ചു. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിന്നു.