ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, മെയ് 14 - ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി റവ. ഫാദർ എബ്രാഹം മുത്തോലത്ത് എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കൾക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു. മെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. |
Home > Recent News >