Home‎ > ‎Recent News‎ > ‎

ഷിക്കാഗോ ക്നാനാ‍യ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ യുവജന വർഷം ഉദ്ഘാടനം.

posted Dec 31, 2016, 1:52 PM by News Editor   [ updated Dec 31, 2016, 1:55 PM ]

 


 

 

         ഷിക്കാഗോ: 2017 ജാനുവരി 1 മുതൽ ഡിസംബർ 31 വരെ ഷിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷമായി ആചരിക്കുന്നു. ഡിസംബർ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം, യുവജന വർഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിർവഹിച്ചു. തുടർന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്മോൻ ചെമ്മാച്ചേൽ, കോളൻ & സിറിയക് കീഴങ്ങാട്ട്, എബിൻ കുളത്തിൽകരോട്ട്, റ്റീനാ നെടുവാമ്പുഴ, ഗ്ലാഡിസ് & ഷോൺ പണയപറമ്പിൽ, മെർലിൻ പുള്ളോർകുന്നേൽ, ജെറി താന്നികുഴുപ്പിൽ, ജാഷ് വഞ്ചിപുരയ്കൽ എന്നിവരുടെ നേത്യുത്വത്തിലുള്ള യൂത്ത് മിനിസ്ട്രി, ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്, യുവജന വർഷത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളേപ്പറ്റി ബ്രൈൻ സ്ട്രോമിങ് സെക്ഷൻ നടത്തി.

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)