ഷിക്കാഗോ: ഏപ്രിൽ 30 ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ, വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു.തിരുക്കർമ്മങ്ങൾക്ക്, ഹോളി സ്പിരിറ്റ് ഫാദേഴ്സ് മിഷനറി സന്യാസ സഭയുടെ (ഒ എസ്എസ്) ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ റെവ. ഫാ. ബിജു ചിറത്തറ മുഖ്യകാർമ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമ്മികനുമായിരുന്നു. പുന്നത്തുറ ഇടവകക്കാരനായ റെവ. ഫാ. ബിജു ചിറത്തറ, തിരുനാൾ സന്ദേശത്തിന്റെ മധ്യേ തെലുങ്കാന,, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള 45 ഇടവകളിൽ സേവനം ചെയ്യുകയും, 225 - ൽ കൂടുതൽ കുട്ടികൾക്ക് ആശ്രയം നൽകുന്ന അനാഥാലയം നടത്തുകയും, 125 ന് മുകളിൽ സെമിനാരി വിദ്യാർത്ഥികളുമുള്ള ഒ എസ്എസ് സഭയുടെ പ്രവർത്തങ്ങളെപ്പറ്റി വിശദീകരിച്ചു. സൺ ഫ്ലവർ അതിന്റെ അവസാന ദിനങ്ങളിൽ പോലും സുര്യനുനേരെ തിരിയുന്നതുപോലെ വി. യൌസേപ്പ്പിതാവിന്റെ മാത്യുകയിൽ നമ്മളും, ദൈവത്തിലേക്ക് എപ്പോഴും തിരിയണമെന്നും, വിശുദ്ധിയിൽ ജീവിക്കണമെന്നും അനുസ്മരിപ്പിച്ചു. ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജോയി & ഗ്രേസി വാച്ചാച്ചിറ, സുമിത് & ജോമിത കളത്തിൽ, ബിനു & മിനി ആൽബേർട്ട് എന്നിവരും, അവരുടെ കുടുംബാംഗങ്ങളുമായുരുന്നു തിരുന്നാളിന്റെ പ്രസുദേന്തിമാർ. ബിനോയി കിഴക്കനടി (പി. ആർ. ഒ.) |
Home > Recent News >