ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, നവംബർ 13 ഞായറാഴ്ച 9.45ന് നടന്ന വിശുദ്ധകുർബാനക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രിയുടെ ഫൊറോനാതല ഉത്ഘാടനം നിർവഹിച്ചു. 2017 കാരുണ്യ ജൂബിലി വർഷ സമാപനത്തോടനുബന്തിച്ച് ഷിക്കാഗോ സീറോ മലബാർ രൂപതയിൽ സാമൂഹിക പ്രവർത്തനത്തിനുവേണ്ടി സ്ഥാപിച്ച മിനിസ്ട്രിയാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രി (സി. എസ്. എം.). രൂപതയിലെ ഇടവകളിലും മിഷനുകളിലുമുള്ള സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, മറ്റ് ഭക്ത സംഘടനകൾ, വിവിധ മിനിസ്ട്രികൾ എന്നിവയിലൂടെയാണ് ഇൻഡ്യയിലും അമേരിക്കയിലുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽകുന്നവരെ സഹായിച്ച്കൊണ്ടിരുന്നത്. രൂപതാതലത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ടി വഴി ഉദ്ദേശിക്കുന്നത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് (പ്രസിഡന്റ്), റെവ ഫാ. എബ്രാഹം മുത്തോലത്ത് (സെക്രട്ടറി), ഫാ. പോൾ ചാലിശ്ശേരി (ട്രഷറർ) എന്നിവരാണ് ഷിക്കാഗോ സോഷ്യൽ മിനിസ്ട്രിയുടെ ഭാരവാഹികൾ. |
Home > Recent News >