ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, കരുണയുടെ ജൂബിലി വർഷ സമാപനത്തോടനുബന്തിച്ച്, നവംബർ 13 ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ നടത്തിയ വിശുദ്ധരേക്കുറിച്ചുള്ള എക്സിബിഷൻ ശ്രദ്ധേയമായി. കാരുണ്യ പ്രവർത്തികൾ ചെയ്തിട്ടുള്ള അനേകം വിശുദ്ധരിൽ തിരഞ്ഞെടുത്ത 12 പേരേക്കുറിച്ചുള്ള പ്രദർശനമാണ് നടന്നത്. വിശുദ്ധ കുർബാനക്കുശേഷം, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എക്സിബിഷൻ ഉദ്ഘാടാനം ചെയ്തു. ഇതിന് നേതൃത്വം നല്കിയ ജനറൽ കോർഡിനേറ്റർ രാജൻ കല്ലടാന്തിയിൽ, റീത്താമ്മ ആക്കാത്തറ, തങ്കമ്മ നെടിയകാലായിൽ, റ്റിജൊ കമ്മാപറമ്പിൽ, ആൻസി ചേലക്കൽ, ടോമി കുന്നശ്ശേരിൽ, ലിറ്റിൽ ഫ്ലവർ വാച്ചാച്ചിറ, ഫിലിപ്പ് പുത്തൻപുരയിൽ, സുജ ഇത്തിത്തറ, റ്റീനാ നെടുവാമ്പുഴ, ബിനോയി കിഴക്കനടി, ജോസ് താഴത്തുവെട്ടത്ത് എന്നിവരും, ഭക്തസംഘനാ ഭാരവാഹികളും, ഇടവകജനങ്ങളും ഇതിൽ പങ്കെടുത്തു. വികാരി ജെനറാൾ മോൺ. തോമസ് മുളവനാൽ, ഷിക്കാഗോയിലെ വിസിറ്റേഷൻ സന്യാസിനികൾ, സെൻ .മേരീസ് ഇടവകയിലെ അത്മായ പ്രതിനിധികൾ എന്നിവർ ഈ പ്രദർശനത്തിൽ സംബന്ധിച്ചു. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദർശനത്തിൽ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദർ തെരേസ, എലിസബത്ത് സീറ്റൺ, നിക്കോളാസ്, ജോൺ ബോസ്കോ, കാതറീൻ ഡ്രിസ്സെൽ, മാക്സിമിലിയൻ കോൾബെ, മൊളോക്കോയിലെ ഡാമിയൻ, വിൻസെന്റ് ഡി പോൾ, പത്താം പീയൂസ് മാർപ്പാപ്പ, വാഴ്ത്തപ്പെട്ട അന്റോണി-ഫ്രെഡറിക് ഒസാനാം, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരേപ്പറ്റിയുള്ള എക്സിബിഷനാണ് നടന്നത്. ഇതിൽ ഒന്നാം സമ്മാനത്തിന് ശ്രി. രാജൻ കല്ലടാന്തിയിലിൻറെ നേതൃത്വത്തിൽ മദർ തെരേസാ പ്രാർത്ഥനാഗ്രൂപ്പവതരിപ്പിച്ച ദൈവദാസൻ ഫാ. തോമസ് പൂതത്തിലിന്റെ സ്റ്റാളും, രണ്ടാം സമ്മാനത്തിന് ശ്രീമതി തങ്കമ്മ നെടിയകാലായുടെ നേതൃത്വത്തിൽ സെന്റ്. മൈക്കിൾ കൂടാരയോഗം അവതരിപ്പിച്ച വി. എലിസബത്ത് സീറ്റൺ സ്റ്റാളും, ശ്രി. ടോമി കുന്നശ്ശേരിയിലിന്റെ നേതൃത്വത്തിൽ സെന്റ്. സ്റ്റീഫൻ പ്രാർത്ഥനാഗ്രൂപ്പവതരിപ്പിച്ച വി. ജോൺ ബോസ്കോ സ്റ്റാളും അർഹരായി. എക്സിബിഷനും, അതിനോടനുബന്ധിച്ച് നടത്തിയ ആരാധനയും, ഈ വിശുദ്ധരേപ്പറ്റിയുള്ള വീഡിയോ പ്രദർശനവും ഏറെ വിജ്ഞാനപ്രഥവും, ആത്മീയ ഉണവിനും കാരണമായെന്ന് ഏവരും അഭിപ്രായപ്പെട്ടു. |
Home > Recent News >