ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 7.00 ന് ആരംഭിച്ചു. ഷിക്കാഗോ സെ. തോമസ് രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലും,ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയോടെ ആരംഭിച്ച ആരാധന, ജൂൺ 18 ഞായറാഴ്ച വൈകുന്നേരം സമാപിച്ചു. ഞായറാഴ്ച വൈകുന്നേരം 5.00 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടർന്ന് ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോണികുട്ടി പുലിശ്ശേരിഎന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയോടു കൂടെ കഴിഞ്ഞ 4 ദിവസമായി ഭക്തി പുരസരം നടന്നു വന്ന ആരാധന സമാപിച്ചു. വിവിധ കൂടാര യോഗങ്ങൾ, മിനിസ്ട്രികൾ, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങൾ, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്കിയത്. എല്ലാദിവസവും ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിന്നു. വചന പ്രഹോഷണങ്ങൾക്ക്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്,ഫാ. ജോണികുട്ടി പുലിശ്ശേരി, ഫാ. പോൾ ചാലിശ്ശേരി, ഫാ. ബാബു മഠത്തിപറമ്പിൽ,ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ നേതൃത്വം നൽകി. കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സേക്രഡ് ഹാർട്ട് പ്രാർത്ഥന ഗ്രൂപ്പ് കോർഡിനേറ്റർ ജോസ് താഴത്തുവെട്ടത്ത് എന്നിവർ മറ്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ക്നാനായ വോയിസ് ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി, തുടങ്ങിയതിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു
ബിനോയി കിഴക്കനടി (പി. ആർ. ഒ.) |
Home > Recent News >