ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 7.00 നുള്ള ദിവ്യബലിയോടെ ആരംഭിക്കും. അമേരിക്കൻ ഐക്യനാടുകളിൽ ഇദം പ്രദമായി ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധന ഈവർഷവും, ഫൊറോനാ ഇടവക വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിക്കുന്നു. തുടർന്ന് യുവജനവർഷം പ്രമാണിച്ച് യുവതി-യുവാക്കളെ സമർപ്പിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും, ദമ്പതിമാർക്കും കുടുംബങ്ങൾക്കുവേണ്ടിയും, സന്യസ്തർക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും. ഷിക്കാഗോ ക്നാനായ കത്തോലിക്ക വികാരി ജെനറാൾ മോൺ. തോമസ് മുളവനാൽ, റവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. ബാബു മഠത്തിപറമ്പിൽ, റവ. ഫാ. പോൾ ചാലിശ്ശേരി, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത്, തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങൾ, മിനിസ്ട്രികൾ, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങൾ, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്ക്കുന്നത്. എല്ലാദിവസവും ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വൈകുന്നേരം 5.00 ന് മോൺ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോൾ ചാലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ഇടവക പതിനൊന്നാം വർഷം പിന്നിടുമ്പോൾ, ദൈവ വചനം ശ്രവിച്ചു ധ്യാനിച്ച് ദൈവസന്നിധിയിൽ സ്വർഗീയാനുഭൂതിയിൽ ലയിക്കുവാൻ ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ അറിയിച്ചു. |
Home > Recent News >