Home‎ > ‎Recent News‎ > ‎

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു.

posted Nov 14, 2017, 10:15 AM by News Editor   [ updated Nov 14, 2017, 10:16 AM ]

 
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിലെ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, ഒക്ടോബർ 29 ന് സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്റെ മുഖ്യകാർമ്മികത്വത്തിലും, സെന്റ് തോമസ് സിറോ മലബാർ രൂപത ഫൈനാൻസ് ഓഫിസർ റെവ. ഫാ. ജോർജ് മാളിയേക്കലിന്റ്റെ സഹകാർമ്മികത്വത്തിലും നടത്തിയ വിശുദ്ധ ബലിയർപ്പണത്തിനുശേഷം നൂറുകണക്കിന് വിദ്യാർത്ഥിനി - വിദ്യാർത്ഥികൾ വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റ്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നത് ഏവരുടേയും കണ്ണിനും കാതിനും കുളിർമയേകുന്നതായിരുന്നു. സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും, അവരുടെ ജ്നാന സ്നാന വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വരികയും, ഓരോ ക്ലാസ്സിലേയും വിദ്യാർത്ഥികൾ അവരവരുടെ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധനെ അവതരിപ്പിക്കുകയും, തിരഞ്ഞെടുത്ത പ്രതിനിധി വിശുദ്ധനേപ്പറ്റി വിശദീകരിക്കുകയുമുണ്ടായി. ഡി. ർ. ഇ. റ്റീന നെടുവാമ്പുഴ, അസി. ഡി. ർ. ഇ. മാരായ മെർളിൻ പുള്ളോർകുന്നേൽ,  നബീസ ചെമ്മാച്ചേൽ, സ്കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിൽ എന്നിവരുടെ നേത്യുത്വത്തിലാണ് ഏറ്റവും മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.  ബഹുമാനപ്പെട്ട വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോർജ് മാളിയേക്കലിനോടോപ്പം ഇതിന് നേത്യുത്വം കൊടുത്തവരേയും, മതാദ്ധ്യാപകരേയും, കുട്ടികളേയും, അവരുടെ മാതാ-പിതാക്കളേയും അനുമോദിക്കുകയും, അഭിനന്ദിക്കുകയുമുണ്ടായി

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)