Home‎ > ‎Recent News‎ > ‎

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാർ കുന്നശ്ശേരി പിതാവിനുവേണ്ടി അനുസ്മരണ ബലി

posted Jun 16, 2017, 8:22 PM by News Editor   [ updated Jun 16, 2017, 8:22 PM ]

ഷിക്കാഗോ: ദിവംഗതനായ മാർ കുന്നശ്ശേരി പിതാവിനുവേണ്ടി, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, ജൂൺ 15 വ്യാഴാഴ്ച 7 മണിക്ക്,  ഷിക്കാഗോ സെന്റ്. തോമസ് രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്മികത്വത്തിലും, ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്ത്,  റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമ്മികരുമായി വിശുദ്ധ ബാലി അർപ്പിച്ചു. തുടർന്ന് പിതാവിനുവേണ്ടി ഒപ്പീസും ഉണ്ടായിരുന്നു.

കോട്ടയം രൂപതയെ അതിരൂപതയായി വളർത്തുകയും, ക്നാനായ സമുദായത്തിന് അന്തർ  ദേശീയതലത്തിൽ സഭാസാമുദായിക ഉയർച്ചക്ക്  അടിസ്ഥാനമിടുകയും ചെയ്ത പ്രിയ പിതാവ് അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ആത്മശാന്തിക്കായി ഈ ദൈവാലയത്തിൽ നടക്കുന്ന വിവിധ തിരുക്കർമ്മങ്ങളുടെ ഭാഗമായിട്ടാണ് ഈ ദിവ്യബലി അർപ്പിച്ചത്.  തുടർന്ന്  നടക്കുന്ന 40 മണിക്കൂർ ആരാധനക്ക് മാർ ജോയി ആലപ്പാട്ട് പിതാവ് തുടക്കം കുറിച്ചു. വെള്ളി, ശനി, ഞായർ ദിനങ്ങളിലും ആരാധന തുടരും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപെടുന്ന അനുസ്മരണ ബലിക്കും ഒപ്പീസിനും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാദ്ധ്യക്ഷൻ മാർ  ജേക്കബ് അങ്ങാടിയത്ത് കാർമികനായിരിക്കും.

തുടർന്ന് നോർത്ത് അമേരിക്കയിലെ സഭാ -  സാമുദായിക നേതാക്കളെ  പങ്കെടുപ്പിച്ചുകൊണ്ട് അനുശോചന സമ്മേളനം നടക്കും. മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നേടുവാമ്പുഴ, ടിറ്റോ കണ്ടാരപ്പള്ളി (സെൻറ് മേരീസ്), ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ, ഡി കെ സി സി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സാജു കണ്ണമ്പള്ളി,കെ സി സി എൻ എ വൈസ് പ്രെസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട് , മുൻ കെ സി സി എൻ എ പ്രസിഡണ്ടുമാരായ ജോസ് കണിയാലി, ജോണി പുത്തെൻപറമ്പിൽ, ജോയി വാച്ചാച്ചിറ, ജോർജ് നെല്ലാമറ്റം,  പാരിഷ് സെക്രട്ടറി ടോണി പുല്ലാപ്പള്ളിൽ എന്നിവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.