ഒർലാണ്ടോ. ഫ്ലോറിഡയിലെ ഒർലാണ്ടോയിലുള്ള സെൻറ് സ്റ്റീഫൻസ് ക്നാനായ മിഷൻ ദേവാലയ നിർമ്മാണത്തിനുള്ള സ്ഥലം സ്വന്തമായി വാങ്ങി. ഒർലാണ്ടോ ഇന്റർനാഷണൽ എയർപോർട്ടിനു സമീപമുള്ള ബോഗീ ക്രീക്ക് റോഡിലാണ് രണ്ട് ഏക്കർ സ്ഥലവും കെട്ടിടവും മിഷൻ സ്വന്തമായി വാങ്ങിയത്. മിഷൻ ഡയറക്ടർ ഫാദർ മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ കൈക്കാരന്മാരായ ജിമ്മി ജോൺ കല്ലിറുമ്പേൽ , ബോബി എബ്രഹാം കണ്ണംകുന്നേൽ , ബിൽഡിംഗ് കമ്മിറ്റി കൺവീനർ ജോസ് ചാമക്കാല, പാരിഷ് കൌൺസിൽ മെംബേർസ്, ബിൽഡിംഗ് കമ്മിറ്റി മെംബേർസ് എന്നിവരുടെ സജീവ നേതൃത്വത്തിൽ മിഷനിലുള്ള എല്ലാവരുടേയും പരിശ്രമ ഫലമായാണ് ഒർലാണ്ടോ ക്നാനായ മിഷൻ ഈ നേട്ടം കൈവരിച്ചത്.
ചരിത്രപരമായി ക്നാനായ ജനത ഒരു കുടിയേറ്റ ജനതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റു ഡെസ്റ്റിനേഷൻ ആയ ഒർലാണ്ടോയിലേക്കു ക്നാനായക്കാർ കുടിയേറുവാനുള്ള സാഹചര്യം വളരെ കൂടുതലാണ് . കേരളം പോലെ പച്ച പുതച്ചുകിടക്കുന്ന ഫ്ളോറിഡയുടെ ഹൃദയ ഭാഗത്താണ് ഒർലാണ്ടോ നഗരം സ്ഥിതി ചെയ്യുന്നത്.
ജോലിക്കും കച്ചവടത്തിനും ഉള്ള സാധ്യത നോക്കിയാണ് ക്നാനായ ജനത എപ്പോഴും മുന്നേറുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ സിറ്റി സ്ഥിത്തി ചെയ്യുന്ന ഒർലാണ്ടോ, ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന നഗരമാണ്. VA Medical center, Nemours Childrens Hospital, Guidewell Innovation center, UCF Lake Nona Cancer center, UCF Health Sciences Campus, UF research & Academic center എന്നീ മെഡിക്കൽ സംരംഭകരുടെ കൂട്ടായ്മയാണ് ഒർലാണ്ടോയിലുള്ള ലേക്ക് നൊന മെഡിക്കൽ സിറ്റി. മെഡിക്കൽ കെയർ , റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ എന്നിവ ഒരു കുടകീഴിൽ കൊണ്ടുവരിക എന്നതാണ് മെഡിക്കൽ സിറ്റി യുടെ അടിസ്ഥാനപരമായ ലക്ഷ്യം.
ഹെൽത്ത് കെയറും ലൈഫ് സയൻസ് ഫെസിലിറ്റീസും ഒരു ക്യാമ്പസ്സിൽ അടുത്തടുത്തു വരുമ്പോൾ മെഡിക്കൽ ഇന്നോവേഷൻ വളരെ എളുപ്പത്തിൽ സാധ്യമാകും എന്ന തെളിയിക്കപ്പെട്ട തത്വത്തെ അടിസ്ഥാനമാക്കിയാണ് മെഡിക്കൽ സിറ്റിയുടെ രുപീകരണം. ഡോക്ടർസ് , നേഴ്സ്പ്രാക്റ്റീഷനേഴ്‌സ്, ഫർമസിസ്റ്സ്, നേഴ്സസ് അടക്കമുള്ള നിരവധി ജോലി സാധ്യതകളാണ് മെഡിക്കൽ സിറ്റി തുറന്നു തരുന്നത്. ഐ ടി മേഖലയിലുള്ളവർക്കും തൊഴിൽ അവസരങ്ങൾ നൽകിക്കൊണ്ട് നിരവധി ഐ ടി കമ്പനികൾ ഒർലാണ്ടോയിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
ഇത്തരത്തിൽ കരിയർ കരുപിടിപ്പിക്കുന്നതിനൊപ്പം അനവധി വിനോദോപാധികൾ ക്കുള്ള അവസരവും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. വാൾട് ഡിസ്നി വേൾഡ് , യൂണിവേഴ്സൽ, സീ വേൾഡ് , നാസ തുടങ്ങിയ ലോക പ്രശസ്ത ടൂറിസ്റ്റു ഡെസ്റ്റിനേഷൻസ് സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് ഒർലാണ്ടോ.
ഇപ്പോൾ ഇരുപത്തിയാറോളം ക്നാനായ കുടുംബങ്ങളാണ് ഒർലാണ്ടോ മിഷനിലുള്ളത്. മിഷൻ ഡയറക്ടർ ഫാദർ മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഒരു ദേവാലയം നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലും പ്രാർത്ഥനയിലുമാണ് ഇവിടുത്തെ ക്നാനായ കുടുംബങ്ങൾ .