ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, നവംബർ 27 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം ഭക്തസങ്കടനയായ സെന്റ് വിൻസെന്റ് ഡി പോളിന്റെ യോഗം ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ദശാബ്ദിവർഷത്തിൽ, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനോയി കിഴക്കനടി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ നെടിയകാല, സെക്രട്ടറി ഫിലിപ്പ് കണ്ണോത്തറ, ജോയ്‌ന്റ് സെക്രട്ടറി തങ്കമ്മ നെടിയകാലായിൽ, ട്രഷറർ ജെയ്‌മോൻ പടിഞ്ഞാറേൽ, പാരീഷ് കൌൺസിൽ അംഗം മാത്യു ഇടിയാലിൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രാരംഭപ്രാർത്ഥനക്കുശേഷം, ബൈബിൾ വായിച്ച് പ്രാർത്ഥിച്ചു. സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോർട്ട് വായിച്ച് യോഗം പാസ്സ് ആക്കി. കഴിഞ്ഞ 2 പ്രവർത്തനവർഷങ്ങളിൽ സഹകരിച്ച എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് എക്സിക്കൂട്ടിവിനും പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. തുടർന്ന് ഭാരവാഹികളായി തിരഞ്ഞെടുത്തവരെ യോഗം അഭിനന്ദിക്കുകയും, സമാപനപ്രാർത്തനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു. ഫോട്ടോ അടിക്കുറിപ്പു: തങ്കമ്മ നെടിയകാലായിൽ, കുഞ്ഞുമോൻ നെടിയകാലായിൽ, ഫിലിപ്പ് കണ്ണോത്തറ, ഫാ. ഏബ്രഹാം മുത്തോലത്ത്, ബിനോയി കിഴക്കനടി, ജെയ്‌മോൻ പടിഞ്ഞാറേൽ, മാത്യു ഇടിയാലിൽ. ബിനോയി സ്റ്റീഫൻ കിഴക്കനടി PRO |
Home > Recent News >