Home‎ > ‎Recent News‎ > ‎

സെ. മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ യേശുവിന്റെ പീഡാനുഭവരംഗങ്ങളുടെ ദിർശ്യവതരണം അവിസ്‌മരണീയമായി .

posted Mar 21, 2017, 2:34 PM by News Editor   [ updated Mar 21, 2017, 2:34 PM ]
 

ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂർത്തങ്ങളിലൂടെ സജീവമാക്കുന്ന "Passon of Christ" ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അവതരിക്കപ്പെട്ടു .
പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാര സാന്ദ്രമായ രംഗങ്ങൾ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാർത്ഥനാഗ്രൂപിലെ 80 ഓളം കലാകാരൻമാരും , കലാകാരികളുമാണ് . വചനമായി അവതരിച്ച യേശുക്രിസ്തുവിൻറെ  കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും , തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീർത്ത അന്ത്യഅത്താഴ രംഗങ്ങളും ,പീലാത്തോസിൻറ്റെ  അരമനയിലെ കൽത്തൂണിൽ കെട്ടിയുള്ള ചമ്മട്ടി അടികളും ,കുരിശിന്റെ വഴിയും ,മരണവും ,ഉത്ഥാനവും എല്ലാം ഉൾകൊള്ളുന്ന രക്ഷാകര സംഭവങ്ങളുടെ നാടകീയ ആവിഷ്കാരം ആരെയും കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.
               ആയിരക്കണക്കിനു വിശ്വാസികൾ നിറഞ്ഞുനിന്ന ദേവാലയ അങ്കണത്തിന്റെ മധ്യേ  ഭാരമേറിയ  മരകുരിശുo  പേറി ഗാഗുൽത്താമലയിലേക്കു നടന്നു പോകുന്ന യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ തന്മയത്തോടെ അവതരിപ്പിക്കുന്നതിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചു . ലൈറ്റ് ആൻഡ് സൗണ്ട് എഫക്ട് സാകേതിക വിദ്യയുടെ മികവിൽ  വിസ്മയസ്ഫോടന മാക്കിയ ഈ ധൃശ്യകലാവിരുന്ന് സദസിലിരുന്ന ജനഹൃദയങ്ങളെ  രണ്ടര മണിക്കൂർ കൊണ്ട് രണ്ടായിരത്തിലധികം വർഷം പിന്നിലേക്കു കൂട്ടി കൊണ്ടു പോയി ചെന്നെത്തിച്ചത് ആ പ്രിയപുത്രനിലാണ് .
നീതിമാനായ പിതാവിനെ രഞ്ജിപ്പിക്കുവാൻ സ്വയം ബലിവസ്തുവായി തീർന്നൊരു പ്രിയപുത്രന്റെ ;
സ്‌നേഹത്തിൻറെ പുതിയ സന്ദേശവുമായി ലോകരക്ഷകനായി ഈ ലോകത്തിലേക്കു കടന്നുവന്ന്  ;
മാനവകുലത്തിൻറെ പാപ പരിഹാരത്തിനായി കുരിശിലേറിയ ,കുരിശിൽക്കിടന്നുകൊണ്ടു ശത്രുക്കൾക്കു വേണ്ടി പ്രാത്ഥിച്ച;  അനന്തമായ പീഡകൾ സഹിച്ചു മരിച്ചു മഹത്വത്തിലേക്കു പ്രിവേശിച്ച ; 
 ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം നമ്മുടെ രക്ഷക്കായി സമ്മാനിച്ച ;വർണ്ണനകൾക്ക്അതിതനായി ഇന്നും ജീവിക്കുന്ന ഈ പ്രിയപുത്രന്റെ ഈ ലോകജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചു ധന്യമാക്കിയ രക്ഷകര ദൗത്യത്തിൻറെ സംഭവകഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച  ഈ  ദൃശ്യാവതരണo കണ്ടിറങ്ങിയ  വിശ്വാസികൾ നിറകണ്ണുകളോടെ ,നിറഞ്ഞ മന:സ്സോടെ ഇരുകൈയും നീട്ടി  ഹൃദയത്തിൽ സ്വികരിച്ചു മടങ്ങി .

 ഇടവക വികാരി മോൺ തോമസ് മുളവനാൽ ,അസി .വികാരി ഫാ .ബോബൻ വട്ടംപുറത്ത്  , കൈക്കാരൻമാരായ ടിറ്റോ കണ്ടാരപ്പള്ളിൽ ,പോൾസൺ കുളങ്ങര ,ജോയിച്ചൻ ചെമ്മാച്ചേൽ ,സിബി  കൈതക്കത്തൊട്ടിയിൽ ,ടോണി കിഴക്കേക്കുറ്റ്‌ എന്നിവരോടോപ്പും മത്തച്ചൻ ചെമ്മാച്ചേൽ ,ബിജു വാക്കേൽ ബൈജു കുന്നേൽ തുടങ്ങി നീണ്ട നേതൃത്വനിര അതിഗംഭിരമായി അവതരിപ്പിച്ചു വിജയിപ്പിച്ച ഇന്റീരിയം പ്രെയർ ഗ്രൂപ്പിന്റെ   ഈ ദൃശ്യാആവിഷ്‌കാരത്തിന്  വേണ്ടുന്ന സഹായ കൃമികരണങ്ങക്കു നേതൃത്വo നൽകി.
  സ്റ്റീഫൻ ചൊള്ളമ്പേൽ PRO