Home‎ > ‎Recent News‎ > ‎

സെ.മേരീസിൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് എടുത്തു.

posted Jun 4, 2018, 5:08 PM by News Editor
ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ: സി .എസ്. മധു അർബുദ രോഗ പ്രതിരോധ ത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാൻസർ രോഗത്ത തടയുവാൻ ഫലപ്രദമായ മാർഗ്ഗനിർദേശങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം മെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി വിവരിച്ചു. . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഓങ്കോളജിയിൽ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്സ്’യൂണിവേഴ്സിറ്റിയിൽനിന്ന് കാൻസർ ചികിത്സയിൽ പ്രത്യേകപരിശീലനം സിദ്ധിച്ച ഡോ: മധു ഏഴുവർഷത്തോളം തിരുവനന്തപുരം ആർ.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തിൽ ജോലിചെയ്തശേഷം 2010ൽ സർവീസിൽ നിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂർദ് ആശുപത്രിയിൽ ക്യാൻസർ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകൾ നടത്തിവരുന്നു.അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽ കോളേജുകളിൽ നിന്നു ഫെലോഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽനിന്നും 'പാലിയേറ്റീവ് കെയറിൽ' പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1997 ലോകാരോഗ്യസംഘടനയിൽനിന്ന് ഓങ്കോളജി ഫെലോഷിപ്പിന് അർഹനാകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ജൂൺ 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ത്തെ വിരുദ്ധ കുർബാനയ്ക്കുശേഷം പള്ളി ഹാളിൽ വച്ച് നടത്തിയ വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസിൽ നിരവധി ജനങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഇടവക വികാരി ഫാദർ തോമസ് മുളവനാൽ ഡോ: മധു ചിറമുഖത്തിനെ സ്വാഗതം ചെയ്തുകൊണ്ട് സദസ്സിന് പരിചയപ്പെടുത്തി.അസി.വികാരി ഫാദർ ബിൻസ് ചേത്തലയിൽ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിർദേശങ്ങളും ക്രമീകരണങ്ങൾ ഒരുക്കി. ട്രസ്റ്റി ബോർഡ് അംഗം സിബി കൈതക്ക തൊട്ടിയിൽ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു. 

Comments