Home‎ > ‎Recent News‎ > ‎

സെ.മേരീസ് ദൈവാലയത്തിൽ നാല്പത് മണിക്കൂർ ആരാധന നടത്തപ്പെട്ടു.

posted Nov 21, 2017, 5:30 PM by News Editor   [ updated Nov 21, 2017, 5:30 PM ]

 ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ. മേരീസ് ദൈവാലയത്തിൽ നവംബർ 16 മുതൽ 18 വരെ 40 മണിക്കർ ആരാധന ഭക്തിയാധരവോടെ  നടത്തപ്പെട്ടു.വ്യാഴാച്ച വൈകിട്ട് 7 മണിക്ക്    അഭിവന്ദ്യ മാർ ജേയ്ക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിലുളള വി.ബലിയോടു കൂടിയായിരുന്നു  ആരാധനയുടെ തുടക്കം.റവ.ഫാ.മല്പാൻ മാത്യൂ വെള്ളാനിക്കൽ , റവ.ഫാ . തോമസ് മുളവനാൽ, റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരിൽ ,റവ.ഫാ . ജോർജ് മാളിയേക്കൽ, റവ.ഫാ .പോൾ ചാലിശ്ശേരി, റവ.ഫാ .ബോബൻ വട്ടംപുറത്ത്, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവർ കർമ്മങ്ങൾക്ക്  സഹ കാർമ്മികത്വം വഹിച്ചു. റവ.ഫാ.മല്പാൻ മാത്യൂ വെള്ളാനിക്കൽ  വി.കുർബ്ബാന മദ്ധ്യേ വചന സന്ദേശം നല്കി. വി.കുർബ്ബാനയിൽ  കേന്ദ്രികൃതമായൊരു ജീവിതമാണ് നാം നയിക്കേണ്ടതെന്നും , ദിവ്യകാരുണ്യം സ്നേഹമാണ്;  സ്നേഹിക്കുക എന്നാൽ  ജീവിക്കുക:  ജീവിക്കുക എന്നാൽ സ്നേഹിക്കുക.  എന്നും  അദ്ദേഹം  തന്റെ  വചന സന്ശേത്തിൽ  നമ്മേ  ഒർമ്മപെടുത്തി.  രണ്ട് ദിനരാത്രങ്ങളിലായി നടത്തിയ ഈ നാല്പത് മണിക്കുർ  ആരാധനയുടെ സമാപനം ശനിയാഴ്ച വൈകിട്ട് 5.30-ന് നടന്ന വി.ബലി യോടെയായിരുന്നു. സേക്രട്ട് ഹാർട്ട്  ഫോറോന വികാരി റവ.ഫാ .അബ്രാഹം മുത്തോലത്ത്  ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു.    ഇടവകയിലെ വിശ്വാസ സമൂഹമേവരും  പങ്കെടുത്ത  നാല്പത് മണിക്കൂർ  ആരാധക്ക്ന
 ബഹു. സിസ്റ്റേഴ്സ് ,  കൈക്കാരന്മാർ ,ദൈവാലയ ഗായകസംഘം,  ആൽത്താര ശൂത്രൂഷികൾ, തുടങ്ങിയവർ
ആരാധനയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക്  വേണ്ട ക്രമീകരണമൊരുക്കി.  
സ്റ്റീഫൻ  ചൊള്ളംമ്പേൽ (പി. ആർ.ഒ)