സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡടിസ്ഥാനത്തില്‍ വിര്‍ച്വല്‍ ക്രിസ്‌തുമസ് കരോള്‍ നടത്തി. ഡിസംബര്‍ 6-ാം തീയതി സാന്‍ഹൊസെ ദൈവാലയത്തില്‍വച്ച് വെഞ്ചരിച്ച ഉണ്ണിയേശുവിനെ കെ.സി.സി.എന്‍.സി സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. സജി പിണര്‍ക്കയിലും, കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരിലും ചേര്‍ന്ന് വാര്‍ഡ് പ്രതിനിധികള്‍ക്ക് നല്‍കി. ഡിസംബര്‍ 13, 19, 20 തീയതികളിലായി ഓരോ വാര്‍ഡടിസ്ഥാനത്തില്‍ സൂം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിര്‍ച്വല്‍ കരോള്‍ നടത്തി. വാര്‍ഡ് പ്രതിനിധികളായ ജോര്‍ജ് കുപ്ലാനിക്കല്‍, ജിസ്‌മോള്‍ പുതുശ്ശേരില്‍, കൊച്ചുമോന്‍ കൊക്കരവാല, കുഞ്ഞുമോള്‍ തറയില്‍, ചിന്നു ഇലഞ്ഞിക്കല്‍, മാര്‍ക്ക് നെടുംചിറ, സജി പുളിക്കല്‍, ഷിബു കാരിമറ്റം, ബേബി പുല്ലുകാട്ട്, സ്റ്റീഫന്‍ കുടിലില്‍, മണിക്കുട്ടി പാലനിക്കുംമുറിയില്‍, നോബിള്‍ പടിഞ്ഞാത്ത്, ഷിഫി പാറശ്ശേരില്‍, ലൈസ പുതിയേടം, മനു പെരുങ്ങേലില്‍, മഞ്ചു വല്ലയില്‍ എന്നിവര്‍ ക്രിസ്‌മസ് കരോളിന് നേതൃത്വം വഹിച്ചു. ഈ വര്‍ഷത്തെ ക്രിസ്‌മസ് കരോളില്‍ക്കൂടി കിട്ടുന്ന തുകയുടെ 50% വും കെ.സി.സി.എന്‍.സി ചാരിറ്റി ഫണ്ടിലേയ്‌ക്ക് ഉപയോഗിക്കുകയാണ്. കോവിഡ് 19 വൈറസ് വ്യാപനംമൂലം ജോലി നഷ്‌ടപ്പെട്ടവര്‍, രോഗികള്‍, വീടില്ലാത്തവര്‍ എന്നിങ്ങനെ അമേരിക്കയിലും ഇന്ത്യയിലുമുള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കും. (വിവിന്‍ ഓണശ്ശേരില്‍). |
Home > Recent News >